കായികം

ചെന്നൈക്ക് പ്ലേഓഫിലെത്താന്‍ മറ്റ് ടീമുകളുടെ മത്സരഫലം ഇങ്ങനെയാവണം; അത്ഭുതം കാത്ത് ധോനിയും കൂട്ടരും  

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ പിന്നെയങ്ങോട്ട് ധോനിയും കൂട്ടരും ആടി ഉലഞ്ഞു. ഒടുവില്‍ സീസണിലെ രണ്ടാം വട്ടം ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്ക് മുന്‍പില്‍ ചെന്നൈ നാണം കെട്ടു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ പക്ഷേ ഇപ്പോഴും കണക്കുകള്‍ നോക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല...ചെന്നൈക്ക് മുന്‍പിലുള്ള പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെ...

11 കളിയില്‍ നിന്ന് മൂന്ന് ജയവും എട്ട് തോല്‍വിയുമാണ് ഇപ്പോള്‍ ചെന്നൈക്കുള്ളത്. 6 പോയിന്റും. ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങള്‍. അതില്‍ മൂന്നിലും വലിയ മാര്‍ജിനില്‍ ചെന്നൈക്ക് ജയം പിടിക്കണം. ടൂര്‍ണമെന്റിലെ ഏറ്റവും മോശം നെറ്റ്‌റണ്‍റേറ്റ് ആണ് ഇപ്പോള്‍ ചെന്നൈക്കുള്ളത്, -0.733. വരുന്ന മൂന്ന് കളിയിലും ചെന്നൈ വലിയ മാര്‍ജിനില്‍ ജയിക്കണം എന്നതിനൊപ്പം, രാജസ്ഥാനും പഞ്ചാബും അവരുടെ ഇനിയുള്ള നാല് മത്സരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ജയം നേടരുത്. 

മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരുടെ നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും തോല്‍ക്കണം. കൊല്‍ക്കത്ത  രണ്ട് ജയം നേടിയാല്‍ ചെന്നൈയുടെ സാധ്യതകള്‍ അതോടെ അവസാനിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടോ മൂന്നോ ജയം നേടിയാലും ചെന്നൈക്ക് പുറത്തേക്കുള്ള വഴി തെളിയും. 

തങ്ങളുടെ അടുത്ത മൂന്ന് കളിയിലും വലിയ മാര്‍ജിനില്‍ ജയം പിടിക്കുക എന്നത് ചെന്നൈക്ക് മുന്‍പില്‍ വലിയ കടമ്പയാണ്. മുംബൈക്കെതിരെ രുതുരാജ് ഗയ്കവാദിനും, ജഗദീഷനും അവസരം നല്‍കിയെങ്കിലും പൊരുതി നില്‍ക്കാന്‍ പോലും അവര്‍ക്കായിരുന്നില്ല. ഞായറാഴ്ച ബാംഗ്ലൂരിന് എതിരെയാണ് ചെന്നൈയുടെ അടുത്ത കളി. വ്യാഴാഴ്ച കൊല്‍ക്കത്തയേയും, നവംബര്‍ ഒന്നിന് പഞ്ചാബിനേയും ചെന്നൈ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്