കായികം

30ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് തന്‍മയ്; കളി മതിയാക്കുന്നത് അണ്ടര്‍ 19 ലോകകപ്പ് ഹീറോ 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബാറ്റ്‌സ്മാന്‍ തന്‍മയ് ശ്രീവാസ്തവ വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോക കിരീടം ഉയര്‍ത്തിയ സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നത് തന്‍മയ് ആണ്. 

മുപ്പതാമത്തെ വയസിലാണ് തന്‍മയ് ക്രിക്കറ്റില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2008 അണ്ടര്‍ 19 ലോകകപ്പില്‍ 262 റണ്‍സ് ആണ് തന്‍മയ് നേടിയത്. കോഹ് ലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡേ, സൗരഭ് തീവാരി എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയ്‌ക്കൊപ്പം നിന്നാണ് തന്‍മയ് റണ്‍വേട്ടയില്‍ മുന്‍പില്‍ എത്തിയത്. 

14 വര്‍ഷത്തെ കരിയര്‍ താന്‍ ആവസാനിപ്പിക്കുകയാണെന്ന് തന്‍മയ് ട്വിറ്ററിലൂടെ വ്യക്തമാക്കി. തന്റെ ക്രിക്കറ്റ് യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. ഫീല്‍ഡില്‍ പല നല്ല ഓര്‍മകളും നല്‍കിയിട്ടുണ്ടെന്നെന്നും തന്‍മയ് പറഞ്ഞു. 

2019-20 സീസണിലായാണ് തന്‍മയ് അവസാനമായി രഞ്ജി ട്രോഫി കളിക്കാന്‍ ഇറങ്ങിയത്. ഉത്തരാഖണ്ഡിനെതിരെയായിരുന്നു അത്. പുനെയില്‍ മഹാരാഷ്ട്രക്കെതിരെ ഇറങ്ങിയപ്പോള്‍ 4,15 എന്നീ സ്‌കോറുകള്‍ മാത്രമായിരുന്നു തന്‍മയ്ക്ക് കണ്ടെത്താനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി