കായികം

ആർച്ചറുടെ മാസ്മരിക ക്യാച്ച്; ആരാധകർ മാത്രമല്ല, സ​ഹ താരങ്ങൾ വരെ അമ്പരന്ന് തലയിൽ കൈവച്ചു! ഭാവങ്ങൾ വൈറൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലിൽ ഇന്നലെ നടന്ന മുബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിലെ മറക്കാനാവാത്ത രം​ഗമാണ് ജോഫ്രെ ആർച്ചറുടെ ആ മാസ്മരിക ക്യാച്ച്. കാണികളെ മാത്രമല്ല. സഹ താരങ്ങളെ വരെ അമ്പരപ്പിച്ച ഫീൽഡിങായിരുന്നു ആർച്ചർ പുറത്തെടുത്തത്. ആർച്ചറുടെ ക്യാച്ചിന്റെ വീഡിയോയേക്കാൾ സഹതാരങ്ങളിൽ ചിലരുടെ റിയാക്ഷൻ വീഡിയോ ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. 

യുവതാരം കാർത്തിക് ത്യാഗിയുടെ പന്തിൽ മുംബൈയുടെ ഇഷാൻ കിഷനെ പുറത്താക്കാൻ ബൗണ്ടറി ലൈനിനു സമീപം ആർച്ചർ സ്വന്തമാക്കിയ ക്യാച്ചാണ് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത്. മുംബൈ ഇന്നിങ്സിലെ 11–ാം ഓവറിലായിരുന്നു ആർച്ചറിന്റെ മാസ്മരിക ക്യാച്ചിന്റെ പിറവി. കാർത്തിക് ത്യാഗി എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് സിക്സർ പറത്താനുള്ള ഇഷാൻ കിഷന്റെ ശ്രമമാണ് ആർച്ചറിന്റെ കൈകളിൽ അവസാനിച്ചത്. 

ഓഫ്സൈഡിനു വെളിയിൽ കാർത്തിക് ത്യാഗി എറിഞ്ഞ ഷോർട്ട് ബോളിലേക്ക് ബാറ്റു വീശിയ ഇഷാൻ കിഷന്റെ ശ്രമം പാഴായില്ല. അരികിൽ തട്ടിയുയർന്ന പന്ത് തേഡ്മാനിലേക്ക്. ഉയർന്നുവന്ന പന്തിന് കണക്കാക്കി നിലയുറപ്പിച്ച ആർച്ചറിന്റെ കണക്കുകൂട്ടൽ ചെറുതായി പിഴച്ചു. മുന്നോട്ടു കയറിനിന്ന ആർച്ചറിനെ മറികടന്ന് ബൗണ്ടറി ലൈനിനു കണക്കാക്കി നീങ്ങിയ പന്തിലേക്ക് ആർച്ചർ ഉയർന്നുചാടി. അന്തരീക്ഷത്തിൽ അൽപം പിന്നിലേക്ക് വളഞ്ഞ് ഒറ്റക്കൈയിൽ അദ്ദേഹം പന്ത് പിടിച്ചെടുത്തു!

സീസണിലെ മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന വിസ്മയ പ്രകടനമാണ് ആർച്ചറിന്റേത്. ടീമിന്റെ ആവശ്യമനുസരിച്ച് നിർണായക സമയത്ത് വിക്കറ്റുകളും സിക്സറുകളും നേടുന്നത് പതിവാക്കിയ ആർച്ചറിന്റെ വക, ഫീൽഡിങ്ങിലും ഒരു മാസ്മരിക പ്രകടനം.

ആർച്ചർ ക്യാച്ചെടുക്കുമ്പോൾ ഫീൽഡിന്റെ മറ്റൊരറ്റത്ത് വിസ്മയത്തോടെ നോക്കിനിൽക്കുന്ന റിയാൻ പരാഗ് ഉൾപ്പെടെയുള്ളവരുടെ ഭാവപ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പന്തെറിഞ്ഞ കാർത്തിക് ത്യാഗി അവിശ്വസനീയതയോടെ തലയിൽ കൈവയ്ക്കുന്നതും വീഡിയോയിൽ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി