കായികം

56ല്‍ 47 കളികള്‍ പിന്നിട്ടു, എന്നിട്ടും പ്ലേഓഫ്‌ ഉറപ്പിക്കാതെ 7 ടീമും; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്


ദുബായ്:‌ 56 ലീഗ്‌ ഘട്ട മത്സരങ്ങളാണ്‌ ഐപിഎല്ലിനുള്ളത്‌. ഇതില്‍ 47 മത്സരങ്ങളും യുഎഇയില്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഏഴ്‌ ടീമുകളില്‍ ഒന്ന്‌ പോലും ഔദ്യോഗികമായി പ്ലേഓഫ്‌ ഉറപ്പിച്ചിട്ടില്ല. ഇത്രയും മത്സരങ്ങള്‍ പിന്നിടുമ്പോഴും ഒരു ടീം പോലും പ്ലേഓഫ്‌ ഉറപ്പിക്കാതെ വരുന്നത്‌ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമാണ്‌.

ലീഗ്‌ ഘട്ട മത്സരങ്ങളുടെ 83.92 ശതമാനവും, മുഴുവന്‍ ടൂര്‍ണമെന്റിലെ 78.33 ശതമാനവും മത്സരങ്ങള്‍ പിന്നിട്ട്‌ കഴിഞ്ഞു. ഇന്ന്‌ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ പ്ലേഓഫില്‍ ആദ്യം കടക്കുന്ന ടീം ആര്‌ എന്നതില്‍ തീരുമാനമാവും.

11 കളിയില്‍ നിന്ന്‌ ഏഴ്‌ ജയവും നാല്‌ തോല്‍വിയുമായി പോയിന്റ്‌ ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന മുംബൈക്ക്‌ 14 പോയിന്റാണ്‌ ഉള്ളത്‌. 14 പോയിന്റാണ്‌ ബാംഗ്ലൂരിനും. ജയിച്ചാല്‍ 16 പോയിന്റോടെ ഇവരില്‍ ഒരാള്‍ക്ക്‌ പ്ലേഓഫ്‌ ഉറപ്പിക്കാം.

സണ്‍റൈസേഴ്‌സിന്‌ എതിരായ കളിയില്‍ ജയം പിടിച്ചിരുന്നു എങ്കില്‍ സീസണില്‍ ആദ്യം പ്ലേഓഫ്‌ കടക്കുന്ന ടീം എന്ന നേട്ടത്തിലേക്ക്‌ ഡല്‍ഹിക്ക്‌ എത്താമായിരുന്നു. എന്നാല്‍ 88 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്കാണ്‌ ഡല്‍ഹി വീണത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്