കായികം

അസംബന്ധം പറയാതെ മുംബൈക്ക്‌ അപ്പുറം ചിന്തിക്കൂ; രാഹുലിനെ വിമര്‍ശിച്ച മഞ്‌ജരേക്കറിന്‌ മുന്‍ താരത്തിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ്‌ ടീമില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച സഞ്‌ജയ്‌ മഞ്‌ജരേക്കര്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ താരം കെ ശ്രീകാന്ത്‌. മുംബൈക്ക്‌ അപ്പുറം ചിന്തിക്കാന്‍ മഞ്‌ജരേക്കര്‍ തയ്യാറാവണം എന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു.

അസംബന്ധങ്ങളാണ്‌ മഞ്‌ജരേക്കര്‍ പറയുന്നത്‌. അതിനോട്‌ യോജിക്കാനാവില്ല. രാഹുലിന്‌ സ്ഥിരത കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. എന്നാല്‍ അതേ രാഹുലാണ്‌ ഓസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയത്‌. ഫാസ്റ്റ്‌ ബൗളിങ്ങിനെ നേരിട്ട കളിക്കാന്‍ പാകത്തില്‍ മികച്ച ബാറ്റ്‌സ്‌മാനാണ്‌ രാഹുല്‍, ശ്രീകാന്ത്‌ ചൂണ്ടിക്കാണിച്ചു.

ചോദ്യം ചെയ്യുക, വിലയിരുത്തുക എന്നത്‌ മഞ്‌ജരേക്കറുടെ ജോലിയാണ്‌. അദ്ദേഹത്തെ വെറുതെ വിട്ടേക്കു. ടെസ്റ്റില്‍ നന്നായാണ്‌ രാഹുല്‍ കളിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മഞ്‌ജരേക്കര്‍ പറയുന്ന അസംബന്ധം അംഗീകരിക്കാനാവില്ല. വിവാദമുണ്ടാക്കുക മാത്രം ലക്ഷ്യമിട്ട്‌ ഇങ്ങനെ ചോദ്യം ചെയ്യുന്നത്‌ നല്ലതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം