കായികം

ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് മുക്തൻ; യുവന്റസിന് ആശ്വാസം 

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് മുക്തനായി. താരത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരം ഇനി നിരീക്ഷണത്തില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്നും ഉടന്‍ തന്നെ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം തുടങ്ങുമെന്നും ക്ലബ് വ്യക്തമാക്കി. 

കോവിഡ് പരിശോധനാ ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ടൂറിനിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 19 ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമാണ് താരത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായത്. 

നിരീക്ഷണ കാലത്ത് യുവന്റസ് ക്രിസ്റ്റ്യാനോ ഇല്ലാതെ മൂന്ന് മത്സരങ്ങള്‍ കളിച്ചു. സീരി എയില്‍ ഹെല്ലാസ് വെറോണ, ക്രോടോണ്‍ ടീമുകള്‍ക്കെതിരെയും ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ സൂപ്പര്‍ പോരാട്ടവുമാണ് താരത്തിന് നഷ്ടമായത്. സീരി എയിലെ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ബാഴ്‌സലോണയ്‌ക്കെതിരെ ടീം 2-0ത്തിന് പരാജയപ്പെട്ടു. 

നാളെ നടക്കുന്ന സ്‌പെസിയക്കെതിരായ സീരി എ പോരാട്ടത്തിലോ അല്ലെങ്കില്‍ ബുധനാഴ്ച നടക്കുന്ന ഫെറന്‍ക്വാറോസിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരിലോ താരം യുവന്റസിനായി വീണ്ടും കളത്തിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ