കായികം

12.5 കോടി രൂപ ആരെങ്കിലും വെറുതെ കളയുമോ? എന്‍ ശ്രീനിവാസന്‍ പിതാവിനെ പോലെയെന്നും റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങിയ സംഭവത്തില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് റെയ്‌ന. ദുബായിലേക്ക് മടങ്ങി പോയേക്കുമെന്ന സൂചനയും റെയ്‌ന നല്‍കി. 

വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഐപിഎല്‍ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും എന്റെ കുടുംബമാണ്. എന്നോട് അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് ധോനി. അതുകൊണ്ട് തന്നെ സീസണ്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു, ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു. 

ചെന്നൈയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. 12.5 കോടി രൂപ കിട്ടുന്ന അവസരം ആരെങ്കിലും വ്യക്തമായ കാരണമൊന്നുമില്ലാതെ വേണ്ടെന്ന് വയ്ക്കുമോ എന്നും റെയ്‌ന ചോദിച്ചു. ഞാന്‍ ഇപ്പോഴും ചെറുപ്പമാണ്. നാലോ അഞ്ചോ വര്‍ഷം കൂടി ഐപിഎല്ലില്‍ കളിക്കാന്‍ എനിക്കാവുമെന്നാണ് കരുതുന്നത് എന്നും റെയ്‌ന പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍ ശ്രീനിവാസന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പിതാവിന് മകനെ ശാസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു റെയ്‌നയുടെ പ്രതികരണം. ഞാന്‍ അച്ഛനെ പോലെ കരുതുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ ഇളയ മകനെ പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് താന്‍ കരുതുന്നത് എന്നും റെയ്‌ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത