കായികം

പന്ത് കയ്യിലിരുന്നിട്ടും സ്റ്റംപ് ചെയ്യാതെ സര്‍ഫ്രാസ് അഹ്മദ്; ആരാധകര്‍ കലിപ്പില്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടും മുതലാക്കാനാവാതെ മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ബാറ്റ് കൊണ്ട് മികവ് കാണിക്കാന്‍ അവസരം ലഭിക്കാതെ വന്നപ്പോള്‍ വിക്കറ്റിന് പിന്നില്‍ മികവ് കാണിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. 

മൊയിന്‍ അലിയെ അനായാസമായി സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം സര്‍ഫ്രാസ് കളഞ്ഞുകുളിച്ചു. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ 11ാമത്തെ ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ബൗണ്ടറി കണ്ടെത്താനുള്ള സര്‍ഫ്രാസിന്റെ ശ്രമം പാളി. ബാറ്റ് തൊടാതെ പന്ത് നേരെ സര്‍ഫ്രാസിന്റെ കൈകളിലേക്ക്. 

സ്റ്റംപിനോട് ചേര്‍ന്ന് നില്‍ക്കുന്ന സര്‍ഫ്രാസിന് എളുപ്പം മൊയിന്‍ അലിയെ പുറത്താക്കാമെന്ന അവസ്ഥ. എന്നാല്‍ കൈക്കുള്ളിലായ പന്ത് സ്റ്റംപിന് നേരെ എടുക്കാന്‍ സര്‍ഫ്രാസ് സമയമെടുത്തു. ഇത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന് തുണയായി. സര്‍ഫ്രാസിന്റെ പിഴവ് പാകിസ്ഥാനെ കുറച്ചൊന്ന് കുഴച്ചു. 33 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയാണ് മൊയിന്‍് അലി മടങ്ങിയത്. എന്നാല്‍ പാകിസ്ഥാന് ഷഹീന്‍ അഫ്രീദിയുടേയും വഹാബ് റിയാസിന്റേയും ബൗളിങ് മികവില്‍ 5 റണ്‍സ് ജയം നേടാനായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'