ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ നാലാം സീഡായ ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസിനെ വീഴ്ത്തി ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ച് . സ്കോര്‍ 6-7(2), 6-4, 4-6, 7-5, 7-6(4).
നാലര മണിക്കൂര്‍ നീണ്ട പോരില്‍ ആറ് മാച്ച് പോയിന്റ് സ്വന്തമാക്കിയാണ് 27ാം സീഡായ ക്രൊയേഷ്യന്‍ താരം സിറ്റ്സിപാസിനെ ഞെട്ടിച്ചത്. അഞ്ചാം സെറ്റില്‍ സിറ്റ്സിപാസ് സെര്‍വ് ചെയ്യുന്ന സമയം മൂന്ന് മാച്ച് പോയിന്റ് കോറിച്ച് തുടരെ നേടി.
മൂന്നും നാലും സെറ്റില്‍ അവിശ്വസനീയമാം വിധമാണ് സിറ്റ്സിപാസ് കളിച്ചതെന്ന് കോറിച്ച് പറഞ്ഞു. എനിക്ക് അവിടെ ഒരു സാധ്യതയും ഉണ്ടായില്ല.
എന്നാല്‍ അഞ്ചാം സെറ്റിലെ ടൈ ബ്രേക്കില്‍ കാര്യങ്ങള്‍ സിറ്റ്സിപാസിന് എളുപ്പമല്ല എന്ന് എനിക്ക് ബോധ്യമായതായും കോറിക് പറഞ്ഞു.
എന്റെ കരിയറില്‍ ഏറ്റവും ദുഖകരമായതും, താമശയായതുമായ കാര്യമാണ് സംഭവിച്ചത് എന്നായിരുന്നു സിറ്റ്സിപാസിന്റെ പ്രതികരണം. ഞായറാഴ്ച തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടറില്‍ കോറിക് ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്സനെ നേരിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ