കായികം

ഇത് ആര്‍സിബിയുടെ ഏറ്റവും സന്തുലിതമായ ടീം; ഇത്രയും ശാന്തത മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല: കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇത്രയും ശാന്തത തനിക്ക് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. മുന്‍കാല സംഭവങ്ങളുടെ വിഴുപ്പ് പേറാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. 

എന്നത്തേയും പോലെ ശാന്തനും ഫിറ്റുമാണ് ഡിവില്ലിയേഴ്‌സ്. വിദഗ്ധരായ കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കളിച്ച് പരിചയമുള്ള വ്യക്തിയാണ് ആരോണ്‍ ഫിഞ്ച്. സൗത്ത് ആഫ്രിക്കന്‍ പേസ് താരം ക്രിസ് മോറിസും ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പും ബാംഗ്ലൂരിന്റെ സംഘത്തിലുണ്ട്.  2016ന് ശേഷം ഏറ്റവും സന്തുലിതമായ ടീമിനെയാണ് ആര്‍സിബിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇവരെല്ലാം മികച്ച കളി പുറത്തെടുക്കും എന്നാണ് പ്രതീക്ഷയെന്നും കോഹ്‌ലി പറഞ്ഞു. 

ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയിരുന്ന സമയത്തേത് പോലെയല്ല ഇത്തവണ. ഹോം, എവേ മത്സരങ്ങളില്ല. അതോടെ ഹോം ടീമിന്റെ മുന്‍തൂക്കം എന്നത് നമുക്ക് ലഭിക്കുന്നില്ല. ഞങ്ങള്‍ ശാന്തതയോടെ പരിശീലിക്കുകയാണ്. ഐപിഎല്ലില്‍ മികച്ച ഘട്ടത്തിലാണ് താനിപ്പോള്‍ നില്‍ക്കുന്നത് എന്നാണ് തോന്നുന്നത് എന്നും നായകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്