കായികം

1800 രൂപ നല്‍കി, ധോനി കടം വീട്ടിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ധോനി 1800 രൂപ നല്‍കാനുണ്ടെന്നതിനെ ചൊല്ലിയുള്ള വിവാദത്തിന് അവസാനം. ധോനിയില്‍ നിന്ന് ബാക്കിയുള്ള തുക ലഭിച്ചതായും, ഇനി ഇതിനെ ചൊല്ലിയുള്ള ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്രെക്രട്ടറി സഞ്ജയ് സഹേയ് പറഞ്ഞു. 

ജര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത മെമ്പര്‍ഷിപ്പിനായി ധോനി 10000 രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ ഇതിനൊപ്പമുള്ള 1800 രൂപയുടെ ജിഎസ്ടി നല്‍കിയില്ലെന്നായിരുന്നു വിശദീകരണം. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ധോനി 1800 രൂപ നല്‍കാനുണ്ടെന്ന് പറയുന്നത്. 

സംഭവം വിവാദമായതോടെ മുന്‍ ക്രിക്കറ്റ് താരവും ആക്ടിവിസ്റ്റുമായ ഷേശ് നാഥ് പഥക്കിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും മറ്റുള്ളവരും ചേര്‍ന്ന് 1800 രൂപ പിരിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കാനെത്തി. എന്നാല്‍ ഇത് സ്വീകരിക്കാന്‍ അസോസിയേഷന്‍ തയ്യാറായില്ല.

ഈ തുക നല്‍കാന്‍ ധോനി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ ചോദ്യം. പത്രങ്ങളില്‍ പേര് വരാന്‍ വേണ്ടിയാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി