സ്റ്റോക്ക്ഹോം: കാത്തിരിപ്പിനൊടുവില്‍ നൂറാം രാജ്യാന്തര ഗോള്‍ കണ്ടെത്തി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത കളിയിലാണ് ക്രിസ്റ്റിയാനോ ചരിത്ര നേട്ടം കുറിച്ചത്.
രാജ്യത്തിനായി രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ നേട്ടം മൂന്നക്കം കടത്തുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റിയാനോ. 165 കളികളാണ് നേട്ടത്തിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് വേണ്ടിവന്നത്. 109 ഗോളുകളുമായി ഇറാന്റെ അലി ഡെയ്യയാണ് രാജ്യാന്തര ഫുട്ബോളില്‍ നൂറ് ഗോള്‍ നേട്ടം കൈവരിച്ച താരം.
2019 നവംബറില്‍ ലക്സംബര്‍ഗിനെതിരെ 99ാം ഗോള്‍ തികച്ചതിന് ശേഷം നൂറ് ഗോള്‍ എന്ന നേട്ടത്തിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് സ്വീഡനെതിരായ ഫ്രീകിക്ക് വേണ്ടിവന്നു. 45ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്കിന് പിന്നാലെ 72ാം മിനിറ്റിലും ക്രിസ്റ്റ്യാനോ ഗോള്‍ വല കുലുക്കി.
കരിയറിലെ 57ാമത്തെ ഡയറക്ട് ഫ്രീകിക്ക് ആണ് ക്രിസ്റ്റ്യാനോ അവിടെ നേടിയത്. ദേശീയ ടീമിന് വേണ്ടിയുള്ള പത്താമത്തേയും. പോര്‍ച്ചുഗലിനായുള്ള ക്രിസ്റ്റിയാനോയുടെ 100 ഗോളുകളില്‍ 17 എണ്ണം രാജ്യാന്തര സൗഹൃദ മത്സരങ്ങളിലൂടെ വന്നതാണ്. ഏറ്റവും കൂടുതല്‍ തവണ ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയത് ലിത്വാനിയക്കെതിരെയാണ്, ഏഴ് തവണ.
സ്വീഡനെതിരെ ആറ് വട്ടവും, അന്‍ഡോറക്കും, അര്‍മേനിയക്കും, ലത്വിയക്കും, ലക്സംബര്‍ഗിനും എതിരെ അഞ്ച് വട്ടം വീതം ക്രിസ്റ്റിയാനോ ഗോള്‍ കണ്ടെത്തി. പോര്‍ച്ചുഗലിനായി ആറ് വട്ടമാണ് ക്രിസ്റ്റിയാനോ ഹാട്രിക് നേടിയത്. ഫിഫ ലോകകപ്പില്‍ ഏഴ് ഗോളും, യുവേഫ യൂറോയില്‍ 9 വട്ടവും ക്രിസ്റ്റിയാനോ വല കുലുക്കി.
72 ഗോളുമായി സുനില്‍ ഛേത്രിയും, 70 ഗോളുമായി മെസിയുമാണ് ക്രിസ്റ്റിയാനോയുടെ പിന്നില്‍ നിലവില്‍ കളിക്കുന്ന് താരങ്ങള്‍. എന്നാല്‍ വനിതാ ഫുട്ബോള്‍ ടീമിലാവട്ടെ 17 കളിക്കാര്‍ 100 ഗോള്‍ പിന്നിട്ടു. അതില്‍ ഏഴും അമേരിക്കന്‍ വനിതാ താരങ്ങളാണ്. 186 ഗോളോടെ കാനഡയുടെ ക്രിസ്റ്റൈന് സിന്‍ക്ലെയറാണ് മുന്പില്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ