കായികം

ആറ് മാസത്തിന് ശേഷമുള്ള ആദ്യ വിമാന യാത്ര, ജീവിതം മാറി മറിഞ്ഞതിലേക്ക് ചൂണ്ടി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

പിഎല്ലിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇയിലേക്ക്  തിരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ച് ഗാംഗുലി തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവെച്ചത്. 

ആറ് മാസത്തിനിടയിലെ എന്റെ ആദ്യ യാത്ര. ഐപിഎല്ലിനായി ദുബായിലേക്ക്. ജീവിതത്തിലെ മാറ്റങ്ങള്‍...ഫോട്ടോ പങ്കുവെച്ച് ഗാംഗുലി കുറിച്ചു. മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഗാംഗുലിയുടെ യാത്ര. 

ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ വലിയ വെല്ലുവിളിയാണ് ഗാംഗുലിക്ക് നേരിടേണ്ടി വന്നത്. കോവിഡിനെ തുടര്‍ന്ന് ഏപ്രില്‍-മെയ് മാസം ഐപിഎല്‍ നടത്താനാവാതെ വന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഐപിഎല്ലിന് ദുബായി വേദിയാവുന്നത്. 

ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്ലിന് വഴിയൊരുങ്ങിയത്. സുരക്ഷാ കുമിളക്കുള്ളില്‍ നടക്കുന്ന ഐപിഎല്ലിന് 53 ദിവസമാണ് ദൈര്‍ഘ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് അതിനിടയില്‍ അശങ്ക സൃഷ്ടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്