കായികം

പ്രതിദിനം 11,500 പേര്‍ക്ക് കളി കാണാം, കോവിഡ് കണക്ക് കുതിക്കുന്നതിനിടെ ഫ്രഞ്ച് ഓപ്പണില്‍ കാണികള്‍ക്ക് പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: കോവിഡ് ഭീഷണിക്കിടയിലും ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ നടക്കുക കാണികളെ പ്രവേശിപ്പിച്ച്. ഒരു ദിവസം 11,500 കാണികള്‍ക്കാവും ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ കാണാന്‍ പ്രവേശനം ലഭിക്കുക. 

ഫ്രാന്‍സില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന് ഇടയിലാണ് കാണികളെ പങ്കെടുപ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘടിപ്പിക്കുന്നത്. മെയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ കോവിഡിനെ തുടര്‍ന്ന് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ യുഎസ് ഓപ്പണ്‍ തീരുന്നതിന്റെ പിന്നാലെ സെപ്തംബര്‍ അവസാനത്തോടെ ഫ്രഞ്ച് ഓപ്പണ്‍ പോര് ആരംഭിക്കും. 

മൂന്ന് സോണുകളായിട്ടാവും ഫ്രഞ്ച് ഓപ്പണ്‍ വേദിയായ റൊലാന്‍ഡ് ഗാരോസ് തിരിക്കുക. ഫിലിപ്പ് ചാട്രിയര്‍, സുസന്നെ ലെന്‍ഗ്ലെന്‍ കോര്‍ട്ടുകളിലായി 5000 കാണികളെ വീതമാണ് അനുവദിക്കുക. മൂന്നാമത്തെ വലിയ കോര്‍ട്ടില്‍ ഒരു ദിവസം അനുവദിക്കുന്ന 1,500 കാണികളേയും. 

കോവിഡ് കാലത്ത് ടെന്നീസ് മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും കാണികളുടെ അകമ്പടിയോടെ നടത്തുന്ന ആദ്യ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടം ഫ്രഞ്ച് ഓപ്പണിന് ലഭിക്കും. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും യോഗ്യതാ മത്സരങ്ങള്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി 11 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കും. 

ലോക ഒന്നാം നമ്പര്‍ താരവും, ഫ്രഞ്ച് ഓപ്പണിലെ നിലവിലെ ചാമ്പ്യനുമായ ആഷ്‌ലെ ബാര്‍തി താന്‍ ടൂര്‍ണമെന്റിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയും, പരിശീലനത്തിലെ പോരായ്മയും ചൂണ്ടിക്കാണിച്ചാണ് നിലവിലെ ചാമ്പ്യന്റെ പിന്മാറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു