കായികം

സഞ്ജു സാംസണിനെ ഒറ്റ വാക്കില്‍ എങ്ങനെ വിശേഷിപ്പിക്കാം? ആരാധകരെ കയ്യിലെടുത്ത് സ്റ്റീവ് സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യയുടെ വിരാട് കോഹ് ലിയാണെന്ന് സ്റ്റീവ് സ്മിത്ത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എത്തിയപ്പോഴായിരുന്നു സ്മിത്തിന്റെ പ്രതികരണം, 

ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് കോഹ് ലി എന്ന് പറയാന്‍ സ്മിത്തിന് ഒരു മടിയുമുണ്ടായില്ല. നിലവിലെ ഏകദിന താരങ്ങളില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ കോഹ് ലിയാണ്. 59.34 എന്ന ബാറ്റിങ് ശരാശരിയില്‍ 43 സെഞ്ചുറികളോടെ 11867 റണ്‍സ് ആണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ കോഹ് ലിയുടെ സഹതാരം ഡിവില്ലിയേഴ്‌സിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ഫ്രീക്ക് എന്നാണ് സ്മിത്ത് മറുപടി നല്‍കിയത്. കെ എല്‍ രാഹുലിനെ കുറിച്ച് ചോദ്യം എത്തിയപ്പോള്‍ ഗണ്‍ എന്നും, സഞ്ജു സാംസണിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ടാലന്റഡ് എന്നുമാണ് സ്മിത്ത് പ്രതികരിച്ചത്. 

നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷമാവും ഐപിഎല്ലിനായി ദുബായിലേക്ക് എത്തുക. ഇംഗ്ലണ്ട് താരം ബട്ട്‌ലര്‍ക്ക് ഈ ആഴ്ച റണ്‍സ് കണ്ടെത്താനാവാതെ പോവട്ടേയെന്നും, ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ ഇഷ്ടം പോലെ റണ്‍സ് വാരാനാവട്ടെ എന്നും സ്മിത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി