കായികം

മെസിയുടെ വിലക്ക് തലവേദനയാവില്ല, അര്‍ജന്റീനക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കും 

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്‌: അര്‍ജന്റീനക്ക് വേണ്ടിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവില്ല. 2019ലെ കോപ്പ അമേരിക്ക മത്സരത്തിന് ഇടയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ രാജ്യത്തിന് വേണ്ടിയുള്ള മത്സരങ്ങള്‍ മെസിക്ക് നഷ്ടമാവുമെന്ന ആശങ്ക ഉടലെടുത്തിരുന്നു. 

എന്നാല്‍ കോപ്പാ അമേരിക്ക മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുള്ള വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വാദം കോണ്‍മെബോള്‍ അംഗീകരിച്ചു. അടുത്ത മാസമാണ് ഇക്വഡോറിനും ബൊളിവിയക്കും എതിരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. സൗഹൃദ സ്വഭാവമുള്ള മത്സരങ്ങളില്‍ കളിക്കാന്‍ മെസിക്ക് അനുമതി നല്‍കിയിരുന്നു.

കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പോരില്‍ ചിലിക്കെതിരെ 37ാം മിനിറ്റിലാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ചിലിയന്‍ താരം ഗാരി മെഡെലിനും അവിടെ കളിക്കളം വിടേണ്ടി വന്നു. എന്നാല്‍ ഡിബാലയുടേയും അഗ്യുറോയുടേയും ഗോള്‍ ബലത്തില്‍ അര്‍ജന്റീനക്ക് ജയം പടിക്കാനായി. 

ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതിന് പിന്നാലെ തുറന്നടിച്ച് മെസി എത്തുകയും ചെയ്തു. ബ്രസീലിന് കിരീടം നേടിക്കൊടുക്കുന്നത് ലക്ഷ്യമിട്ടാണ് എല്ലാം നടത്തുന്നതെന്നും, കോപ്പ അമേരിക്ക അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും മെസി വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം