കായികം

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സംശയത്തില്‍; സെവന്‍ വെസ്റ്റ് മീഡിയ സംപ്രേഷണ കരാര്‍ റദ്ദാക്കുന്നത് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സംശയത്തിന്റെ നിഴലില്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള കരാര്‍ ബ്രോഡ്കാസ്‌റ്റേഴ്‌സായ സെവന്‍ വെസ്റ്റ് മീഡിയ അവസാനിപ്പിക്കുന്നതാണ് തിരിച്ചടിയാവുന്നത്. 

1.19 ബില്യണ്‍ ഡോളറിന്റെ ആറ് വര്‍ഷത്തെ കരാറാണ് സെവന്‍ വെസ്റ്റിനുള്ളത്.  ആദ്യ തുകയായ 25 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ 9നുമായുള്ള ഏഴ് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് 2018ലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെവന്‍ വെസ്റ്റ് മീഡിയക്കും ഫോക്‌സ്‌ടെല്ലിനും സംപ്രേഷണാവകാശം നല്‍കുന്നത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ രാജ്യാന്തര കലണ്ടറിന്മേലുള്ള അതൃപ്തിയാണ് പിന്മാറ്റത്തിന് കാരണം. ഇന്ത്യക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരക്ക് മുന്‍പ് ഏകദിനവും, ട്വന്റി20യും എന്ന ആവശ്യം സെവന്‍ വെസ്റ്റ് മീഡിയ മുന്‍പോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് ബിസിസിഐ എതിര്‍ത്തു. 

ഐപിഎല്‍ വൈകി അവസാനിക്കുന്നു എന്നതും, കളിക്കാരുടെ ക്വാറന്റൈനും ഇവിടെ കല്ലുകടിയായി. ബിഗ് ബാഷ് ലീഗില്‍ വമ്പന്‍ രാജ്യാന്തര കളിക്കാര്‍ ഇല്ലാത്തതും സെവന്‍ വെസ്റ്റ് മീഡിയയുടെ അതൃപ്തിക്ക് ഇടയാക്കി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി