കായികം

കൊറോണ ഔട്ട്! കോവിഡ് മുക്തനായതായി നെയ്മര്‍, പരിശീലനം ആരംഭിച്ചു 

സമകാലിക മലയാളം ഡെസ്ക്


പാരിസ്: പിഎസ്ജി താരം നെയ്മര്‍ കോവിഡ് മുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ നെയ്മര്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനൊപ്പം പരിശീലനത്തിന് ചേരുകയാണെന്നും ബ്രസീലിന്റെ മുന്നേറ്റ നിര താരം വ്യക്തമാക്കി. 

നെയ്മര്‍ ഉള്‍പ്പെടെ പിഎസ്ജി സംഘത്തിലെ ഏഴ് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എംബാപ്പെ, ഇക്കാര്‍ഡി, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരെഡെസ്, കെയ്‌ലര്‍ നവാസ്, മാര്‍ക്വിനോസ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

പരിശീലനത്തിലേക്ക് മടങ്ങി, സൂപ്പര്‍ ഹാപ്പി എന്നാണ് കൊറോണ ഔട്ട് എന്ന ഹാഷ് ടാഗോടെ നെയ്മര്‍ ട്വീറ്റ് ചെയ്തത്. ലീഗ് വണ്ണില്‍ മാര്‍സെല്ലെക്കെതിരെ ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ നെയ്മര്‍ കളിച്ചേക്കും. കഴിഞ്ഞ വ്യാഴാഴ്ച ലീഗ് വണ്ണിലേക്ക് പുതുതായി എത്തിയ ലെന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി തോല്‍വി വഴങ്ങി. 

ടീമിലെ പതിനെട്ടുകാരനായ കയ്‌സ് റുയിസ്, 20കാരന്‍ ഗോള്‍കീപ്പര്‍ മാര്‍സിന്‍ ബുള്‍ക്ക എന്നിവരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തിയാണ് ടച്ചല്‍ ടീമിനെ ഇറക്കിയത്. പ്രധാന കളിക്കാരുടെ അഭാവം വളരെ അധികം വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ മാര്‍സെല്ലെക്കെതിരെ ക്വാറന്റൈനിലുള്ള കളിക്കാരില്‍ ഏതാനും ചിലര്‍ക്കെങ്കിലും കളിക്കാനാവുമെന്നാണ് ടച്ചലിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം റോമയില്‍ നിന്ന് അലെസാന്‍ഡ്രോ ഫ്‌ളോറെന്‍സിയെ പിഎസ്ജി ഒരു വര്‍ഷത്തെ ലോണില്‍ ടീമിലേക്ക് എത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'