കായികം

ഡൊമിനിക് തീം യു എസ് ഓപ്പണ്‍ ഫൈനലില്‍ ; കലാശപ്പോരില്‍ എതിരാളി സ്വരേവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം യു എസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തീം തോല്‍പ്പിച്ചത്. രണ്ടാം സീഡായ ഡൊമിനിക് തീം, ഇതാദ്യമായാണ് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. 

ഫെനലില്‍ തീം ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ നേരിടും. 20-ാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേന ബൂസ്റ്റയെ തോല്‍പ്പിച്ചാണ് 23 വയസ്സുകാരനായ സ്വരേവിന്റെ കുതിപ്പ്. 

ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു അഞ്ചാം സീഡ് ആയ ജര്‍മ്മന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 3-6, 2-6, 6-3,,6-4,6-3. ബോറിസ് ബെക്കറിന് ശേഷം ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന ആദ്യ ജര്‍മ്മന്‍ താരമാണ് സ്വരേവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്