ദുബായ്: ഐപിഎല്ലിനായി ഇംഗ്ലണ്ട് മുന്‍ താരം കെവിന് പീറ്റേഴ്സനും ദുബായിലേക്ക് എത്തി കഴിഞ്ഞു. ദുബായിലേക്ക് എത്തിയതിന് പിന്നാലെ പീറ്റേഴ്സന് ആദ്യം ചെയ്തത് ഐപിഎല്‍ പതിമൂന്നാം സീസണിലെ വിജയിയെ പ്രഖ്യാപിക്കുകയാണ്...
ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ഐപിഎല്‍ കിരീടം ചൂടുമെന്നാണ് പീറ്റേഴ്സന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇംഗ്ലണ്ട്-ഓസ്ട്രേലിയ പരമ്പരയിലെ കമന്ററി ബോക്സില്‍ നിന്നാണ് ഐപിഎല്ലിലേക്ക് പീറ്റേഴ്സന് എത്തിയത്. യുകെയിലെ കുമിളയില്‍ നിന്ന് ദുബായിലെ കുമിളയിലേക്ക്...ക്രിക്കറ്റ് മടങ്ങി എത്തിയതില്‍ സന്തോഷം, ഐപിഎല്ലിനൊപ്പം ചേരുന്നതില്‍ എന്നത്തേയും പോലെ എക്സൈറ്റഡാണ്...പീറ്റേഴ്സണ് പറയുന്നു.
ഐപിഎല്‍ കളിക്കുന്ന സമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ ജയന്റ്സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു പീറ്റേഴ്സന്. ഐപിഎല്‍ ഫൈനലിലേക്ക് ഇതുവരെ എത്താത്ത ഒരേയൊരു ഫ്രാഞ്ചൈസിയാണ് ഡല്‍ഹിയുടേത്.
പതിമൂന്നാം സീസണില്‍ അശ്വിന്, രഹാനെ എന്നീ പരിചയ സമ്പത്തുള്ള കളിക്കാരെ ടീമിലേത്തിച്ച് ഡല്‍ഹി ശക്തി കൂട്ടുന്നു. റിഷഭ് പന്ത്, ശിഖര്‍ ധവാന്, റബാഡെ, പൃഥ്വി ഷാ എന്നിവര്‍ കൂടി ചേരുന്നതോടെ ശക്തമാണ് ഡല്‍ഹി ടീം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ