കായികം

'എന്നെ വംശീയമായി അധിക്ഷേപിച്ചു; മുഖമടച്ച് ഒന്ന് കൊടുക്കുകയാണ് വേണ്ടത്'- നെയ്മർ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വണിലെ പിഎസ്ജി- മാഴ്‌സെ പോരാട്ടം കൈയാങ്കളിയുടെയും അഞ്ച് ചുവപ്പ് കാര്‍ഡുകളുടേയും പേരില്‍ കുപ്രസിദ്ധമായി കഴിഞ്ഞു. മത്സരത്തില്‍ മാഴ്‌സ 1-0ത്തിന് ചാമ്പ്യന്‍ ടീമിനെ വീഴ്ത്തി. സൂപ്പര്‍ താരം നെയ്മറടക്കം പിഎസ്ജിയുടെ മൂന്ന് താരങ്ങളും മാഴ്‌സയുടെ രണ്ട് താരങ്ങളുമാണ് ചുവപ്പ് കണ്ടത്. 

അതിനിടെ തനിക്കെതിരെ വംശീയമായ അധിക്ഷേപമാണ് ഉണ്ടായതെന്ന ആരോപണവുമായി നെയ്മര്‍ രംഗത്തെത്തി. മാഴ്‌സെ താരം ആല്‍വാരോയുടെ തലയ്ക്ക് പിറകില്‍ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ആല്‍വരോ തനിക്കെതിരെ വംശീയമായ അധിക്ഷേപമാണ് നടത്തിയതെന്ന് നെയ്മര്‍ ആരോപിച്ചു. 

സാമൂഹിക മാധ്യമത്തിലൂടെ നെയ്മര്‍ ആല്‍വരോയ്ക്ക് എതിരെ ആഞ്ഞടിച്ചു. താന്‍ ആല്‍വാരോയുടെ മുഖത്തായിരുന്നു അടിക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞ നെയ്മര്‍ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്‌സെ താരത്തെ അഭിസംബോധന ചെയ്തത്. ആല്‍വരോ തന്നെ വംശീയമായി അധിക്ഷേപിച്ചത് ഒരു വിഎആറും കാണുക ഇല്ലയെന്നും ആല്‍വാരോയ്ക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകും എന്ന് നെയ്മര്‍ മത്സര ശേഷം പറഞ്ഞു. 

എന്നാല്‍ നെയ്മറിന് ഒരു പരാജയം ഉള്‍ക്കൊള്ളാന്‍ അറിയില്ലെ ആല്‍വരോ പ്രതികരിച്ചു. പരാജയം ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണം. ആല്‍വരോയ്ക്ക് ഒരു വ്യക്തിത്വം ഇല്ലെന്നും തനിക്ക് ഒരു ബഹുമാനവും ആല്‍വരോയോട് തേന്നുന്നില്ലെന്നും നെയ്മര്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ