കായികം

ജൂനിയര്‍ ക്രിസ് ഗെയ്‌ലോ, യുവിയോ? കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച് കുരുന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ വൈറലാവുകയാണ് മറ്റൊരു കുരുന്ന്. പടികള്‍ക്ക് മുകളില്‍ നിന്ന് പന്ത് എത്തുന്നത് കാത്ത് നില്‍ക്കുന്ന കുട്ടി ക്രിക്കറ്റര്‍, അസാധ്യ ടൈമിങ്ങോടെയാണ് പന്ത് അടിച്ച് പറത്തുന്നത്. 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കുരുന്നിന്റെ വിവരങ്ങള്‍ ലഭ്യമല്ല. വിന്‍ഡിസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്ങിനോടാണ് ആരാധകര്‍ കുരുന്നിന്റെ ബാറ്റിങ്ങിനേയും താരതമ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ കമന്റേറ്റര്‍ ആകാശ് ചോപ്രയും വീഡിയോ പങ്കുവെക്കുന്നു. 

2007 ട്വന്റി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്തിയ യുവരാജ് സിങ്ങിന്റെ പ്രകടനത്തോടും കുരുന്നിന്റെ മികവിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നു. ഭയമേതുമില്ലാതെ പന്ത് അടിച്ച് പറത്തുന്ന ഇടംകയ്യന്‍ കുരുന്നിന്റെ വിവരങ്ങള്‍ തേടുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം