കായികം

ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍ ധോനി, റെക്കോര്‍ഡിലേക്ക് എത്താന്‍ നാല് സിക്‌സുകള്‍ കൂടി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുമ്പോള്‍ ധോനിയിലേക്കാണ് ആരാധകരുടെ കണ്ണ് പ്രധാനമായും ചെന്നെത്തുന്നത്. ഒരു വര്‍ഷത്തിന് ശേഷം ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ റെക്കോര്‍ഡുകളില്‍ ചിലതും ധോനി മറികടക്കുമെന്നാണ് കരുതുന്നത്. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ ഇന്ത്യന്‍ കളിക്കാരില്‍ ഒന്നാമതാണ് ധോനി. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ ലിസ്റ്റില്‍ രണ്ടാമതുള്ള ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍ നാല് സിക്‌സുകള്‍ മാത്രമാണ് ധോനിയില്‍ നിന്ന് വരേണ്ടത്. 

ഐപിഎല്ലില്‍ ഇതുവരെ 209 സിക്‌സുകളാണ് ധോനിയില്‍ നിന്ന് വന്നത്. ഡിവില്ലിയേഴ്‌സ് പറത്തിയത് 212 സിക്‌സുകളും. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ശനിയാഴ്ച മുംബൈക്കെതിരെ നാല് സിക്‌സ് കൂടി പറത്തിയാല്‍ ധോനിക്ക് ക്രിസ് ഗെയ്‌ലിന് പിന്നില്‍ രണ്ടാം സ്ഥാനം പിടിക്കാം. 

326 സിക്‌സുകളോടെ ക്രിസ് ഗെയ്ല്‍ ആണ് പട്ടികയില്‍ ഒന്നാമത്. നിലവില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡ് ധോനിയുടെ പേരിലാണ്. 174 ഐപിഎല്‍ മത്സരങ്ങളിലാണ് ധോനി ക്യാപ്റ്റനായത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ക്യാപ്റ്റനും ധോനി തന്നെ...

104 ജയങ്ങളാണ് ധോനിയുടെ പേരിലുള്ളത്. 100ല്‍ കൂടുതല്‍ ജയങ്ങളിലേക്ക് എത്തിയിട്ടുള്ള ഒരേയൊരു ഐപിഎല്‍ ക്യാപ്റ്റനും ധോനി തന്നെ. 132 പുറത്താക്കലുകളിലൂടെ ഐപിഎല്ലിലെ വിക്കറ്റ് കീപ്പര്‍മാരിലും മുന്‍പില്‍ ധോനിയുണ്ട്. 38 സ്റ്റംപിങ് ചെയ്ത ധോനിക്ക് മുന്‍പില്‍ മറ്റ് ബാറ്റ്‌സ്മാന്മാരില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു