കായികം

നിങ്ങള്‍ നല്ല മാതാപിതാക്കളാവുമെന്ന് ഉറപ്പുണ്ട്, ജന്മദിനാശംസ നേര്‍ന്ന കോഹ്‌ലിയോട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ജന്മദിനാശംസകള്‍ നേര്‍ന്ന വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസയ്ക്ക് നന്ദി പറഞ്ഞതിന് ഒപ്പം കുഞ്ഞിനായി കാത്തിരിക്കുന്ന താര ദമ്പതികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

നിങ്ങള്‍ ഇരുവരും നല്ല മാതാപിതാക്കളാവും എന്നുറപ്പുണ്ട് എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ 70ാം ജന്മദിനമായിരുന്നു സെപ്തംബര്‍ പതിനേഴിന്. കോഹ് ലിയെ കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തിയിരുന്നു. 

നിലവില്‍ ഐപിഎല്ലിന് വേണ്ടി ദുബായിലാണ് കോഹ് ലി. ഐപിഎല്ലിനായി പറക്കുന്നതിന് മുന്‍പാണ് കുഞ്ഞ് ജനുവരിയില്‍ വരുമെന്ന സന്തോഷം കോഹ് ലിയും അനുഷ്‌കയും ആരാധകരുമായി പങ്കുവെച്ചത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു