കായികം

രക്ഷകനായി സ്‌റ്റോയിനിസ്; തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി; പഞ്ചാബിന് ലക്ഷ്യം 158 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിലെ രണ്ടാം പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 158 റണ്‍സ് വിജയ ലക്ഷ്യം മുന്നില്‍ വച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഡല്‍ഹി തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍  (39) ഋഷഭ് പന്ത് (31) എന്നിവരും പിന്നാലെയെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഡല്‍ഹിയുടെ രക്ഷക്കെത്തിയത്.

21 പന്തുകള്‍ നേരിട്ട സ്റ്റോയിനിസ് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 53 റണ്‍സ് അടിച്ചെടുത്തു. മറ്റൊരു ഡല്‍ഹി താരത്തിനും രണ്ടക്കം പോലും കടക്കാന്‍ സാധിച്ചില്ല.

പൃഥ്വി ഷാ (അഞ്ച്), ശിഖര്‍ ധവാന്‍ (പൂജ്യം), ഷിംറോണ്‍ ഹെറ്റ്മയര്‍ (ഏഴ്), അക്‌സര്‍ പട്ടേല്‍ (ആറ്), ആര്‍ അശ്വിന്‍ (നാല്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

പഞ്ചാബിനായി ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ്. കോട്രെല്‍ രണ്ട് വിക്കറ്റുകളും രവി ബിഷ്‌ണോയി ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍