കായികം

ഫിഞ്ച് ഇന്ന് അരങ്ങേറ്റം കുറിക്കുമോ? കൊഹ്ലി പടയിൽ ആരൊക്കെ! സാധ്യതകൾ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

പിൽ പ്രേമികൾ കാത്തിരുന്ന പോരാട്ടത്തിൽ ഒന്നാണ് ഇന്ന് നടക്കുന്നത്. വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദും ഈ സീസണിലെ ആദ്യ ആങ്കത്തിന് ഇറങ്ങുകയാണ്.  താരസമ്പന്നമായ ഇരുടീമുകളും പരസ്‌പരം നേരിടുമ്പോൾ തീപാറുന്ന പോരാട്ടത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. 

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സംതുലിതമായ ടീമാണ് ആർസിബിയുടേത്. എന്നത്തേയും പോലെ ശാന്തനും ഫിറ്റുമാണ് ഡിവില്ലിയേഴ്‌സ്. രാജ്യാന്തര ക്രിക്കറ്റ് കളിച്ച് പരിചയമുള്ള വ്യക്തിയാണ് ആരോൺ ഫിഞ്ച്. സൗത്ത് ആഫ്രിക്കൻ പേസ് താരം ക്രിസ് മോറിസും ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോഷ് ഫിലിപ്പും ബാംഗ്ലൂരിന്റെ സംഘത്തിലുണ്ട്.  

ഏറെ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങളിലൊരാളായ ഫിഞ്ച് ആർസിബി ജേഴ്സിയിൽ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. വിക്കറ്റ് കീപ്പറായി പാർത്ഥീവ് പട്ടേലും സ്ഥാനംപിടിക്കും. ഇരുവരും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ക്യാപ്റ്റൻ കൊഹ്ലി മൂന്നാം സ്ഥാനത്തും എബി ഡിവില്ല്യേഴ്സ് നാലാമനായും ഇറങ്ങുമെന്ന് കരുതുന്നു. 

ദേവ്ദത്ത് പടിക്കൽ, ക്രിസ് മോറിസ്, വാഷിങ്ടൺ സുന്ദർ, ഡേൽ സറ്റൈയിൻ, യുസ്വേന്ദ്ര ചഹൽ, നവദിപ് സൈനി, മുഹമ്മദ് സിറാജ് എന്നിവർക്കാണ് ബം​ഗളൂരു ടീമിന്റെ അവസാന ഇലവനിൽ സാധ്യത. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു