കായികം

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സ്പാനിഷ് താരം തിയാഗോ അല്‍ക്കാന്താര ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിലേക്ക് ചേക്കേറിയത്. ടീമില്‍ ചേര്‍ന്നതിന് പിന്നാലെ ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി താരം ഇറങ്ങുകയും ചെയ്തു. 

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയതിന്റെ അങ്കലാപ്പുകളൊന്നുമില്ലാതെ താരം സുന്ദരമായി തന്നെ കളത്തില്‍ നിറഞ്ഞു. ഒപ്പം ഒരു പ്രീമിയര്‍ ലീഗ് റെക്കോര്‍ഡും അല്‍ക്കന്താര സ്വന്തമാക്കി.

കുറഞ്ഞ സമയം കൊണ്ട് വിജയകരമായ പാസുകള്‍ ഏറ്റവും കൂടുതല്‍ നല്‍കിയ താരമെന്ന റെക്കോര്‍ഡാണ് 29കാരനായ മധ്യനിര താരം സ്വന്തമാക്കിയത്. 45 മിനുട്ട് മാത്രം കളിച്ച താരം 75 പാസുകളാണ് സഹ താരങ്ങള്‍ക്ക് കൈമാറിയത്. 90 മിനുട്ടും കളിച്ച ഒരു ചെല്‍സി താരത്തിന് പോലും ഇത്രയും പാസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി