കായികം

കൊല്‍ക്കത്തയെ അടിച്ചു പറത്തിയാല്‍ കോഹ്‌ലിക്കും റെയ്‌നക്കുമൊപ്പം രോഹിത്! തകര്‍പ്പന്‍ നേട്ടത്തിന് മുന്‍പില്‍ മുംബൈ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ ഒരു നേട്ടത്തിലേക്കും എത്തിയേക്കും. ഐപിഎല്ലില്‍ 5000 റണ്‍സ് കണ്ടെത്താന്‍ 90 റണ്‍സ് കൂടിയാണ് രോഹിത്തിന് ഇനി വേണ്ടത്. 

ഐപിഎല്‍ റണ്‍വേട്ടയില്‍ 5000ന് മുകളില്‍ ഇതിന് മുന്‍പ് കടന്നിരിക്കുന്നത് രണ്ട് പേരാണ്. കോഹ് ലിയും സുരേഷ് റെയ്‌നയും. ഇതില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 5000 റണ്‍സില്‍ അധികം പിന്നിട്ടു എന്ന നേട്ടം കോഹ്‌ലിക്കുണ്ട്. 170 ഇന്നിങ്‌സില്‍ നിന്നാണ് കോഹ് ലി 5426 റണ്‍സ് കണ്ടെത്തിയത്. 

189 ഇന്നിങ്‌സ് ആണ് 5368 റണ്‍സിലേക്ക് എത്താന്‍ റെയ്‌നക്ക് വേണ്ടിവന്നത്. 184 ഇന്നിങ്‌സില്‍ നിന്നാണ് 4910 റണ്‍സിലേക്ക് രോഹിത് എത്തിയത്. 127 ഇന്നിങ്‌സില്‍ നിന്ന് 4712 റണ്‍സ് നേടി ഡേവിഡ് വാര്‍ണറാണ് നാലാം സ്ഥാനത്ത്. 159 ഇന്നിങ്‌സില്‍ നിന്ന് 4579 റണ്‍സ് നേടി ധവാന്‍ അഞ്ചാമതും. 

കൊല്‍ക്കത്തക്കെതിരെ മിന്നും ബാറ്റിങ് പുറത്തെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരം രോഹിത് ശര്‍മയാണ്. കൊല്‍ക്കത്തക്കെതിരായ 25 കളിയില്‍ നിന്ന് 824 റണ്‍സ് ആണ് രോഹിത് നേടിയത്. ബാറ്റിങ് ശരാശരി 45.77. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍