കായികം

ഓസിലിനോട് കരുണയില്ലാതെ ആര്‍തെറ്റ, ഇനിയും ബെഞ്ചിലിരിക്കണം; കളിപ്പിക്കുന്നത് മികച്ച കളിക്കാരെയെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ആഴ്‌സണലിന്റെ പ്ലേയിങ് ഇലവനിലേക്ക് ഓസീലിന് തിരികെ എത്തുക പ്രയാസമാണെന്ന് കോച്ച് മൈക്കല്‍ ആര്‍തെറ്റ. പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ രണ്ട് കളികളിലും ഓസീല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. 

അടുത്ത വര്‍ഷം ജൂണിലാണ് ആഴ്‌സണലുമായുള്ള ഓസിലിന്റെ കരാര്‍ അവസാനിക്കുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോട് അടുത്തപ്പോഴും ഓസിലിനെ മാറ്റി നിര്‍ത്തുകയായിരുന്നു. ടീം മെച്ചപ്പെട്ട് വരികയാണ്. അവര്‍ ഏത് നിലവാരത്തിലേക്കാണ് എത്തുന്നതെന്ന് നിങ്ങള്‍ക്ക് കാണാം, ലെയ്സ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ജയത്തിന് ശേഷം ആര്‍തെറ്റ പറഞ്ഞു. 

ഞങ്ങള്‍ക്ക് കൂടുതല്‍ വികസിക്കുകയും കൂടുതല്‍ നന്നായി കളിക്കുകയും വേണം. നല്ല നിലയില്‍ നില്‍ക്കുന്ന കളിക്കാരെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഓരോ കളിക്കും നല്ലതെന്ന് തോന്നുന്ന കളിക്കാരെയാണ് തെരഞ്ഞെടുക്കുക. ഞങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ക്കും കാണാവുന്നതാണ്...

ഒസിലിന് എന്നല്ല, മറ്റേതൊരാള്‍ക്കും പ്ലേയിങ് ഇലവനിലേക്ക് എത്തുക പ്രയാസമാണ്. എല്ലാ ആഴ്ചയും മികച്ച കളിക്കാരെ തെരഞ്ഞെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ആര്‍തെറ്റ പറഞ്ഞു. കരാര്‍ കാലാവധി കഴിയാതെ ആഴ്‌സണല്‍ വിടില്ലെന്ന് ഓസില്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച ലിവര്‍പൂളിന് എതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ