കായികം

'ഇത് 2020 ആണ്, ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നത് ഇനി എന്നാണ് അവസാനിക്കുക?' 

സമകാലിക മലയാളം ഡെസ്ക്

ദുബായ്‌: വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന് മറുപടിയുമായി അനുഷ്‌ക ശര്‍മ. അരുചികരമായ സന്ദേശം എന്നാണ് ഗാവസ്‌കറിന്റെ പരാമര്‍ശത്തെ അനുഷ്‌ക വിശേഷിപ്പിച്ചത്.

മാത്രമല്ല, വിവാദ പരാമര്‍ശത്തില്‍ സുനില്‍ ഗാവസ്‌കറിനോട് അനുഷ്‌ക വിശദീകരണവും ആരായുന്നുണ്ട്. ഭര്‍ത്താവിന്റെ കളിയുടെ പേരില്‍ ഭാര്യയെ കുറ്റാരോപിതയാക്കിയതിന്റെ കാരണം നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമന്ററി ജീവിതത്തില്‍ എല്ലാ ക്രിക്കറ്റ് കളിക്കാരുടേയും സ്വകാര്യതയ്ക്ക് നിങ്ങള്‍ വില കല്‍പ്പിച്ചു. എന്നാല്‍ ആ ബഹുമാനം എന്നോടും ഞങ്ങളോടും ഇല്ലേ? ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അനുഷ്‌ക ചോദിക്കുന്നു. 

കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ കളിയെ കുറിച്ച് പറയാന്‍ നിങ്ങളുടെ മനസില്‍ ഒരുപാട് വാക്കുകള്‍ നിറഞ്ഞിട്ടുണ്ടാവും. അതല്ല എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമാണോ നിങ്ങളുടെ വാക്കുകള്‍ പ്രസക്തിയുള്ളതാവുക? ഇത് 2020 ആണ്. എന്നിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ മാറുന്നില്ല. ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നതിനും, അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഇരയാക്കുന്നതിനും എന്നാണ് അവസാനമാവുക? 

ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗാവസ്‌കര്‍, ഇതിഹാസമായ നിങ്ങളുടെ പേര് ക്രിക്കറ്റില്‍ ഉയര്‍ന്ന് നില്‍ക്കും. നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോ എനിക്ക് ഇത് പറയണം എന്ന് തോന്നി, അനുഷ്‌ക പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ് ലി പരിശീലനം നടത്തിയത് എന്നായിരുന്നു ഗാവസ്‌കറിന്റെ പരാമര്‍ശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍