കായികം

'കോഹ്‌ലി പരിശീലിച്ചത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രം', ഗാവസ്‌കറുടെ പരാമര്‍ശം വിവാദത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ആറാം ദിനം കോഹ്‌ലി ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ്. രണ്ട് വട്ടം രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി കോഹ്‌ലി കളി കൈവിട്ടു. ഇതിന് പിന്നാലെ ബാംഗ്ലൂര്‍ നായകനേയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദമാവുന്നു. 

ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നാണ് കമന്ററി ബോക്‌സില്‍ നിന്ന് ഗാവസ്‌കര്‍ പറഞ്ഞത്. ഇതോടെ ഗാവസ്‌കറെ കമന്ററി ബോക്‌സില്‍ നിന്ന് മാറ്റണം എന്ന മുറവിളിയുമായി കോഹ്‌ലിയുടെ ആരാധകര്‍ എത്തി. 

83ലും 89ലും നില്‍ക്കെയാണ് രാഹുലിന് കോഹ്‌ലി രണ്ട് വട്ടം ജീവന്‍ തിരികെ നല്‍കിയത്. സ്‌റ്റെയ്‌നിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു. 17ാം ഓവറിലായിരുന്നു അത്. ആറ് പന്തുകള്‍ക്ക് ശേഷം സെയ്‌നി രാഹുലിനെ പുറത്താക്കാന്‍ മറ്റൊരു അവസരം സൃഷ്ടിച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ് ലി ഓടിയെത്തിയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തി. 

ആദ്യത്തേത് വെച്ച് നോക്കുമ്പോള്‍ എളുപ്പം കൈക്കലാക്കാവുന്നതായിരുന്നു കോഹ്‌ലി നഷ്ടപ്പെടുത്തിയ രണ്ടാമത്തെ ക്യാച്ച്. രണ്ടാമത്തെ ക്യാച്ച് കോഹ് ലി നഷ്ടപ്പെടുത്തിയതിന് ശേഷം 9 പന്തില്‍ നിന്ന് 42 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ രാഹുലിന്റെ സ്‌കോര്‍ പുറത്താവാതെ 69 പന്തില്‍ നിന്ന് 132 റണ്‍സ്.  14 ഫോറും ഏഴ് സിക്‌സുമാണ് ഇവിടെ രാഹുലിന്റെ ബാറ്റില്‍ നിന്ന് പറന്നത്. 

ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും കോഹ് ലി നിരാശപ്പെടുത്തി. പതിവില്ലാതെ നാലാമനായി ഇറങ്ങിയ കോഹ് ലിക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. കോട്രലിന്റെ ഡെലിവറി പുള്‍ ചെയ്യാനുള്ള ശ്രമത്തിന് ഇടയില്‍ എഡ്ജ് ചെയ്ത് പന്ത് മിഡ് ഓണില്‍ ബിഷ്‌നോയുടെ കൈകളിലേക്ക് എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും