കായികം

ഇത്തവണ ഹിറ്റ്മാന്‍ ഐപിഎല്ലിലെ 'ബാറ്റ്മാന്‍'! കാരണം ഇതാണ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ തന്റെ ബാറ്റുകളെ കുറിച്ച് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇവിടെ രോഹിത് കൂടെ കൊണ്ടുവന്നിരിക്കുന്ന ബാറ്റുകളുടെ എണ്ണം കേട്ട് ഞെട്ടുകയാണ് ആരാധകര്‍...

എന്റെ ബാറ്റുകള്‍ സാധാരണ ഏറെ നാള്‍ ഉപയോഗിക്കാനാവും. ഏകദേശം അഞ്ച് മാസം വരെ. എന്നാല്‍ കളിക്കുന്ന ഫോര്‍മാറ്റ് അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ട്വന്റി20 കളിക്കുമ്പോള്‍ കൂടുതല്‍ ബിഗ് ഹിറ്റുകള്‍ വേണം. ഇന്നോവേറ്റീവ് ഷോട്ടുകളില്‍ ഒരുപാട് പരിശീലനം നടത്തണം. അവിടെ ബാറ്റ് ഒടിയാനുള്ള സാധ്യതയുണ്ട്....മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ രോഹിത് പറയുന്നു. 

ഐപിഎല്ലിലും ട്വന്റി20 ഫോര്‍മാറ്റിലും എന്റെ ബാറ്റ് രണ്ട് മാസം വരെയാവും ഉപയോഗിക്കാനാവുക. ഇത് പ്രയാസമേറിയ സമയമാണ്. കൊറിയര്‍ കൃത്യ സമയത്ത് ലഭിക്കുമോ എന്നും പറയാനാവില്ല. അതിനാല്‍ ദുബായിലേക്ക് 9 ബാറ്റുകളുമായാണ് ഞാന്‍ വന്നിരിക്കുന്നത്...

കൊല്‍ക്കത്തക്കെതിരെ അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തില്‍ മുംബൈയെ തുണച്ചത് രോഹിത്തിന്റെ ഇന്നിങ്‌സ് ആയിരുന്നു. രോഹിത്തിന്റെ 80 റണ്‍സ് പ്രകടനമാണ് സീസണിലെ ആദ്യ ജയത്തിലേക്ക് മുംബൈയെ എത്തിച്ചത്. ആദ്യ മത്സരത്തില്‍ ചെന്നൈയോട് അഞ്ച് വിക്കറ്റിന് മുംബൈ തോറ്റിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍