കായികം

മൂന്ന് ഫോര്‍മാറ്റിലും സഞ്ജു ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടതാണ്; മാറ്റി നിര്‍ത്തുന്നത് ഞെട്ടിക്കുന്നതായി ഷെയ്ന്‍ വോണ്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയുടെ നീല കുപ്പായത്തില്‍ സഞ്ജു സാംസണിനെ ഉടന്‍ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഏറെ നാള്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജുവെന്ന് വോണ്‍ പറഞ്ഞു. 

ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാ അര്‍ഥത്തിലും ചാമ്പ്യനാണ്. എല്ലാ ഷോട്ടുകളുമുണ്ട് പക്കല്‍. ക്വാളിറ്റിയും ക്ലാസുമുണ്ട്. ഈ വര്‍ഷം സ്ഥിരത നിലനിര്‍ത്തി രാജസ്ഥാനെ കിരീടം ഉയര്‍ത്താന്‍ സഞ്ജു സഹായിക്കുമെന്നാണ് പ്രതീക്ഷ, വോണ്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഐപിഎല്ലില്‍ 19 പന്തിലാണ് സഞ്ജു അര്‍ധ ശതകം കണ്ടെത്തിയത്. ഇന്നിങ്‌സ് അവസാനിപ്പിച്ചത് 32 പന്തില്‍ 74 റണ്‍സ് നേടി. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതിന് ശേഷം 2015ല്‍ സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യക്കായി നാല് മത്സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് ഇന്ത്യക്കായി കളിക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം