കായികം

മോദി അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യാ-പാക് പരമ്പര സാധ്യമാവില്ല: ഷാഹിദ് അഫ്രീദി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം ഇന്ത്യ-പാക് പരമ്പര സാധ്യമാവില്ലെന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പാകിസ്ഥാന്‍ ഭരണകൂടം എപ്പോഴും തയ്യാറാണ്. എന്നാല്‍ ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടം അധികാരത്തിലിരിക്കുമ്പോള്‍ ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ കഴിയില്ല, അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. 

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനാവാത്തത് വലിയ നഷ്ടമാണെന്നും അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് ലോകത്ത് ഐപിഎല്‍ വലിയ ബ്രാന്‍ഡ് ആണ്. ബാബര്‍ അസമിനെ പോലെ നിരവധി കളിക്കാര്‍ക്ക് വലിയ അവസരമാവും ഐപിഎല്‍ കളിക്കാനായാല്‍ ലഭിക്കുക. സമ്മര്‍ദ ഘട്ടങ്ങളില്‍ കളിച്ച്, ഇത്രയും കളിക്കാരുമായി ഡ്രസിങ് റൂം പങ്കിടാനാവുന്നത് വലിയ കാര്യമാണ്. അതിനാല്‍ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് വലിയ അവസരമാണ് നഷ്ടപ്പെടുന്നത് എന്നും അഫ്രീദി പറഞ്ഞു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ക്രിക്കറ്റിന് സാധിക്കും. എന്നാല്‍ മോദി അധികാരത്തിലിരിക്കുമ്പോള്‍ അത് സാധ്യമാവും എന്ന് എനിക്ക് തോന്നുന്നില്ല, പാക് മുന്‍ നായകന്‍ പറഞ്ഞു. 2012ലാണ് ഇന്ത്യാ-പാക് ഉഭയകക്ഷി പരമ്പര ഏറ്റവും ഒടുവില്‍ നടന്നത്. അതിന് ശേഷം ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇന്ത്യാ-പാക് പോര് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു