കായികം

'അവിശ്വസനീയം, എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിങ്'- പൂരന്റെ സൂപ്പര്‍ സേവിനെ അഭിനന്ദിച്ച് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ കിടിലന്‍ സിക്‌സര്‍ സേവ് ക്രിക്കറ്റ് ലോകത്ത ഒന്നാകെ അമ്പരപ്പിച്ചതായിരുന്നു. സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പൂരന്റെ സൂപ്പര്‍ സേവിനെ പുകഴ്ത്തിയത്. 

ഇപ്പോഴിതാ പൂരനെ അഭിനന്ദിക്കുകയാണ് ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പൂരന്റെ ഫീല്‍ഡിങ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അതിനൊപ്പം കുറിപ്പ് ചേര്‍ത്താണ് സച്ചിന്റെ അഭിനന്ദനം. 

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിങ്. ലളിതമായി പറഞ്ഞാല്‍ അവിശ്വസനീയം!!- സച്ചിന്‍ കുറിച്ചു. 

രാജസ്ഥാനെതിരായ പോരാട്ടത്തിന്റെ എട്ടാം ഓവറിലാണ് ഈ അസാമാന്യ സിക്‌സര്‍ സേവ്. എം അശ്വിന്റെ പന്ത് സിക്‌സ് കടത്താനുള്ള രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലന്‍ ഡൈവിലൂടെ പൂരന്‍ നിഷ്പ്രഭമാക്കിയത്. 

ബൗണ്ടറി കടന്ന് സിക്‌സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പൂരന്‍ തട്ടി ഗ്രൗണ്ടിനകത്തേക്ക് ഇടുകയായിരുന്നു. ബൗണ്ടറി ലൈനിലേക്ക് ചാടി വായുവില്‍ നിന്നാണ് പൂരന്‍ പന്ത് തട്ടിമാറ്റിയത്. ഇതുവഴി രാജസ്ഥാന് വിലപ്പെട്ട നാല് റണ്‍സ് നഷ്ടമായി.

പൂരന്റെ പ്രകടനം കണ്ട് പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ച് സാക്ഷാല്‍ ജോണ്ടി റോഡ്‌സ് പോലും എഴുന്നേറ്റ് നിന്ന്  കൈയടിച്ചു. മുന്‍ താരങ്ങളില്‍ പലരും ഈ പ്രകടനത്തെ വാന്നോളമാണ് പുകഴ്ത്തുന്നത്. വിരേന്ദര്‍ സെവാഗ്, ഇയാന്‍ ബിഷപ്പ്, ആകാശ് ചോപ്ര അടക്കമുള്ളവരും പൂരനെ അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി