കായികം

പൂള്‍ വോളിബോളും അടിപിടിയും, പിന്നാലെ പാട്ടുപാടി അര്‍മാദിക്കല്‍; സൂപ്പര്‍ ഓവര്‍ ചൂട് തണുപ്പിക്കാന്‍ കോഹ്‌ലിയും കൂട്ടരും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുംബൈക്കെതിരായ സൂപ്പര്‍ ഓവര്‍ ചൂടിന് പിന്നാലെ പുത്തനുണര്‍വ് തേടി കോഹ്‌ലിയും കൂട്ടരും. പൂള്‍ വോളിബോള്‍ കളിക്കും, രാത്രി കരോക്കേയില്‍ പാടി ആര്‍മാദിച്ചുമാണ് വിശ്രമ ദിനങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആഘോഷമാക്കിയത്. 

ടീം അംഗങ്ങളേയും സ്റ്റാഫിനേയും ടൂര്‍ണമെന്റില്‍ ഊര്‍ജത്തോടേയും ഒരുമയോടേയും നിര്‍ത്താനാണ് ബാംഗ്ലൂരിന്റെ ഈ വിധമുള്ള പൊടിക്കൈകള്‍. സ്വിമ്മിങ് പൂളിലെ വോളിബോളിന്റേയും അടിപിടിയുടേയും വീഡിയോയുമായി ആര്‍സിബി എത്തി. 

പിന്നാലെ മൈക്ക് ഹെസനും, ഡിവില്ലിയേഴ്‌സും കോഹ്‌ലിയും ഉള്‍പ്പെടെ കളിക്കാര്‍ മൈക്കുമായി പാട്ടുപാടി എത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ തലനാരിഴക്കാണ് ബാംഗ്ലൂര്‍ ജയം പിടിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യത്തിനൊപ്പം നിശ്ചിത ഓവറില്‍ മുംബൈ എത്തി. ഇഷാന്‍ കിഷന്റേയും പൊള്ളാര്‍ഡിന്റേയും ബലത്തിലായിരുന്നു അത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഏഴ് റണ്‍സാണ് മുംബൈക്ക് നേടാനായത്. ഡിവില്ലിയേഴ്‌സും കോഹ് ലിയും ചേര്‍ന്ന് ഇത് മറികടന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്