കായികം

ബാംഗ്ലൂരിന് കിരീടം നേടിക്കൊടുക്കാന്‍ പ്രാപ്തരായ താരങ്ങള്‍; മലയാളി മുഹമ്മദ് അസ്ഹറുദ്ദീനെ ചൂണ്ടി കോച്ച് 

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: 2021 ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ പ്രാപ്തിയുള്ള ടീമിലെ മൂന്ന് അണ്‍ക്യാപ്പ്ഡ് കളിക്കാരെ ചൂണ്ടി കോച്ച് മൈക്ക് ഹെസന്‍. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീനും മൈക്ക് ഹെസന്‍ പറഞ്ഞ മൂന്ന് പേരുകളില്‍ ഉള്‍പ്പെടുന്നു. 

മുഹമ്മദ് അസ്ഹറുദ്ദീനെ വിക്കറ്റ് കീപ്പറായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരിഗണിക്കുന്നത് എന്നും ഹെസന്‍ വ്യക്തമാക്കി. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കുറച്ച് നാളായി മുഹമ്മദ് അസ്ഹറുദ്ദീനുണ്ട്. ഇപ്പോള്‍ വലിയ അവസരമാണ് അവന് മുന്‍പില്‍ വന്നിരിക്കുന്നത്. സഹതാരങ്ങളില്‍ നിന്ന് സമ്മര്‍ദം അകറ്റും വിധം കളിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ബാറ്റിങ്ങിലും, വിക്കറ്റിന് പിന്നിലും അസ്ഹറുദ്ദീന്‍ പ്രതീക്ഷയാണ്. എബിഡി കഴിഞ്ഞാല്‍ മറ്റൊരു ഓപ്ഷനായി അസ്ഹറുദ്ദീനെ കാണുന്നു, ഹെസന്‍ പറഞ്ഞു. 

രജത് പറ്റിഡാര്‍, സുയാഷ് പ്രഭുദേശായി എന്നിവരുടെ പേരാണ് മുഹമ്മദ് അസ്ഹറുദ്ദീനെ കൂടാരെ മൈക്ക് ഹെസന്‍ പറഞ്ഞത്. വിജയ് ഹസാരെയിലും സയിദ് മുഷ്താഖ് അലിയിലും മികവ് കാണിച്ചാണ് രജത് വരുന്നത്. ഗോവയില്‍ നിന്നുള്ള താരമാണ് സുയാഷ്. 

ഫിനിഷര്‍ റോളിലേക്കാണ് സുയാഷിനെ ആര്‍സിബി പരിഗണിക്കുന്നതെന്നും ഹെസന്‍ പറഞ്ഞു. എല്ലാ ഷോട്ടുകളും സുയാഷിന്റെ കയ്യിലുണ്ട്. 360 ഡിഗ്രിയില്‍ കളിക്കാനാവുന്ന താരം. കാണുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും കരുത്ത് നിറച്ചാണ് കളി. മികച്ച അത്‌ലറ്റുമാണ്. കഴിഞ്ഞ സീസണിലേതിനേക്കാള്‍ ഫീല്‍ഡിങ്ങില്‍ മെച്ചപ്പെടാനാണ് ശ്രമിക്കുന്നതെന്നും ഹെസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി