കായികം

ശരീരത്തിലെ കൊഴുപ്പ് എത്ര? കോഹ്‌ലി വരും മുന്‍പ് അങ്ങനെയൊരു സംസാരം ടീമില്‍ കേട്ടിട്ടില്ല: ഇഷാന്ത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ് ലി നായകനാവുന്നതിന് മുന്‍പ് ശരീര വണ്ണത്തെ കുറിച്ച് ഇന്ത്യന്‍ ടീമില്‍ ചര്‍ച്ച ചെയ്യുന്നത് ഒരിക്കലും കേട്ടിട്ടില്ലെന്ന് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. എല്ലാവര്‍ക്കും സ്വയം മാതൃക കാണിക്കുകയാണ് കോഹ്‌ലി ചെയ്തതെന്ന് ഇഷാന്ത് ശര്‍മ പറഞ്ഞു. 

അതിന് മുന്‍പ് കഴിവായിരുന്നു എല്ലാം. എന്നാലിപ്പോള്‍ കഴിവിനൊപ്പം ഫിറ്റ്‌നസും പരിഗണിക്കുന്നു. നന്നായി കഴിച്ചാല്‍ ഫീല്‍ഡില്‍ കരുത്തോടെ നില്‍ക്കാം. ഫിറ്റ്‌നസ് നിലനിര്‍ത്തണം, ഊര്‍ജം നിലനിര്‍ത്തണം. തനിക്ക് വേണ്ടി വിരാട് ്‌കോഹ് ലി അങ്ങനെ ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സംവിധാനം തന്നെ മാറിയതാണ് ഇഷാന്ത് ശര്‍മ ചൂണ്ടിക്കാണിച്ചു. 

വരുണ്‍ ചക്രവര്‍ത്തിക്ക് യോ യോ ടെസ്റ്റ് കടമ്പ കടക്കാനാവാതെ ഇന്ത്യന്‍ ടീമിലെ അവസരം നഷ്ടമായതോടെയാണ് ഫിറ്റ്‌നസ് മാനദണ്ഡത്തെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായത്. കഴിവിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇഷാന്തിന്റെ കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 100ാം ടെസ്റ്റ് എന്ന നേട്ടം ഇഷാന്ത് പിന്നിട്ടു. വിരാട് കോഹ് ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം വലിയ മാറ്റമാണ് ഇഷാന്ത് ശര്‍മയുടെ കരിയറിലുണ്ടായത്. കോഹ് ലിയുടെ നായകത്വത്തിന് കീഴില്‍ 40 ടെസ്റ്റ് കളിച്ച ഇഷാന്ത് 113 വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി