കായികം

ശ്രേയസ് അയ്യര്‍ക്കു 8ന് ശസ്ത്രക്രിയ; 4 മാസം നഷ്ടമാവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കേറ്റ ശ്രേയസ് അയ്യറെ ഏപ്രില്‍ എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ശ്രേയസിന് ഫീല്‍ഡിങ്ങിന് ഇടയില്‍ തോളിന്‌ പരിക്കേറ്റത്. 

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ശേഷിച്ച രണ്ട് ഏകദിനങ്ങളും, ഐപിഎല്‍ സീസണ്‍ മുഴുവനും ശ്രേയസിന് നഷ്ടമായി. തോളിനേറ്റ പരിക്കില്‍ ശ്രേയസ് ഏപ്രില്‍ 8ന് ശസ്ത്രക്രിയക്ക് വിധേയനാവുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശസ്ത്രക്രിയക്ക് വിധേയമായാല്‍ നാല് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരും. കൗണ്ടി ടീമായ ലാന്‍കഷയറിന് വേണ്ടി ശ്രേയസ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കൗണ്ടിയും കളിക്കാനായേക്കില്ല. ജൂലൈ 23നാണ് കൗണ്ടി ആരംഭിക്കുന്നത്. 

പരിക്കിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ടെങ്കിലും ശക്തമായി തിരിച്ചു വരും എന്നാണ് ശ്രേയസ് പറയുന്നത്. തിരിച്ചടി എത്ര വലുതാണോ തിരിച്ചു വരവ് അത്രയും കരുത്തുറ്റതാവും, ഞാന്‍ ഉടനെ തിരിച്ചെത്തും എന്നാണ് ശ്രേയസ് പ്രതികരിച്ചത്. ശ്രേയസിന്റെ പരിക്കിനെ തുടര്‍ന്ന് റിഷഭ് പന്തിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ