കായികം

ഐപിഎല്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം; വാങ്കഡെ സ്‌റ്റേഡിയത്തിലെ 8 ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കുമ്പോള്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് കോവിഡ്. കഴിഞ്ഞയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ജീവനക്കാരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

19 ഗ്രൗണ്ട്‌സ്മാന്മാരാണ് ഗ്രൗണ്ടില്‍ ജോലി ചെയ്തിരുന്നത്. ആദ്യ റൗണ്ട് പരിശോധനയില്‍ മൂന്ന് പേര്‍ക്കും, ഏപ്രില്‍ ഒന്നിന് നടത്തിയ പരിശോധനങ്ങള്‍ 5 പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു.ഗ്രൗണ്ടിലെ ജീവനക്കാര്‍ക്ക് സ്‌റ്റേഡിയത്തില്‍ തന്നെ താമസ സൗകര്യം ഒരുക്കുന്നതിനെ കുറിച്ചാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. 

ഏപ്രില്‍ 10നും 25നും ഇടയില്‍ പത്തോളം ഐപിഎല്‍ മത്സരങ്ങളാണ് മുംബൈയില്‍ നടക്കുക. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഈ ദിവസങ്ങളിലുണ്ടായത്. അതിനാല്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മുംബബൈയിലെ മത്സരങ്ങള്‍ എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍