കായികം

ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടം; എന്നാല്‍ ശ്രേയസിന് മുഴുവന്‍ പ്രതിഫലവും ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമായെങ്കിലും ശ്രേയസ് അയ്യര്‍ക്ക് മുഴുവന്‍ പ്രതിഫലവും ലഭിക്കും. ഏഴ് കോടി രൂപയാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ശ്രേയസ് അയ്യറുടെ പ്രതിഫലം. 

2011ലെ നിയമം അനുസരിച്ച് ബിസിസിഐയുമായി സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ഉള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശിയ ടീമിന് വേണ്ടിയുള്ള മത്സരത്തിന് ഇടയില്‍ പരിക്കേറ്റ് ഐപിഎല്‍ സീസണ്‍ നഷ്ടമായാല്‍ മുഴുവന്‍ പ്രതിഫലവും നല്‍കണം എന്നാണ് വ്യവസ്ഥ. 

പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്ടമായതോടെ റിഷഭ് പന്തിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പകരം ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് ഇടയിലാണ് ശ്രേയസിന് തോളിന് പരിക്കേറ്റത്. ഏപ്രില്‍ എട്ടിന് ശ്രേയസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ശസ്ത്രക്രിയ നടത്തിയാല്‍ 4 മാസത്തോളം ശ്രേയസിന് നഷ്ടമാവും. 

പരിക്കേറ്റതോടെ കൗണ്ടിയിലും ശ്രേയസിന് കളിക്കാനായേക്കില്ല. ലാന്‍കഷയറുമായാണ് ശ്രേയസിന്റെ കരാര്‍. കൗണ്ടിയില്‍ കളിക്കണം എങ്കില്‍ ജൂലൈ 15ന് ശ്രേയസ് ലണ്ടനിലെത്തണം. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ജൂലൈയില്‍ കളിക്കളത്തിലേക്ക് മടങ്ങയെത്താന്‍ ശ്രേയസിന് കഴിഞ്ഞേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി