കായികം

ഹനുമാ വിഹാരിയുടെ കാര്യത്തില്‍ സങ്കടമുണ്ട്, ഐപിഎല്ലിന്റെ ഭാഗമാവണം: ചേതേശ്വര്‍ പൂജാര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരിയും ഐപിഎല്ലില്‍ കളിക്കണമെന്ന് ചേതേശ്വര്‍ പൂജാര. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനും, സണ്‍റൈസേഴ്‌സിനും വേണ്ടി കളിച്ച താരമാണ് വിഹാരി. എന്നാല്‍ 14ാം സീസണിന് മുന്‍പായുള്ള താരലേലത്തില്‍ വിഹാരിയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നില്ല. 

ഇന്ത്യന്‍ ടീമിന് വേണ്ടി ഞാന്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. എന്നെ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയ സമയം എല്ലാ ഫ്രാഞ്ചൈസികളും കയ്യടിച്ചതായാണ് പറയുന്നത്. ഇന്ത്യന്‍ ടീമിന് വേണ്ടി നമ്മല്‍ എന്തെങ്കിലും ചെയ്യുകയും, അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആളുകള്‍ നമ്മളെ സ്‌നേഹിക്കും. എന്റെ മൂല്യം അവര്‍ക്കറിയാം. ഫ്രാഞ്ചൈസികള്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിലെ എന്റെ എല്ലാ സഹതാരങ്ങള്‍ക്കും സന്തോഷമായി...പൂജാര പറഞ്ഞു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിലുള്ളവരില്‍ ഐപിഎല്ലില്‍ കളിക്കാത്തതായി ഞാന്‍ മാത്രമേ ുണ്ടായിരുന്നുള്ളു. ഈ സമയം ഹനുമാ വിഹാരിയാണ് കളിക്കാത്തത്. അതില്‍ എനിക്ക് സങ്കടമുണ്ട്. നേരത്തെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു വിഹാരി. ഇനിയും വിഹാരി ഐപിഎല്ലില്‍ കളിക്കണം. 

ഐപിഎല്ലിലേക്ക് വരാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യന്‍ കളിക്കാരന്‍ എന്ന നിലയില്‍ ഐപിഎല്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കൗണ്ടി ക്രിക്കറ്റാണ് ഞാന്‍ സാധാരണ കളിക്കാറ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് അതിനുമായില്ല. ഏതൊരു താരവും ഐപിഎല്ലിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കും, എന്റെ കാര്യത്തിലും അതില്‍ മാറ്റമില്ല, പൂജാര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍