കായികം

മെസിയുടെ അവസാന എല്‍ക്ലാസിക്കോ? ആസ്വദിച്ച് കാണാന്‍ ഒരുങ്ങി ഫുട്‌ബോള്‍ ലോകം

സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്‌: ലാ ലീഗയിലെ നിര്‍ണായകമായ എല്‍ ക്ലാസിക്കോ നാളെ. ബാഴ്‌സയുടെ തട്ടകത്തില്‍ റയല്‍ എത്തുമ്പോള്‍ അത് മെസിയുടെ അവസാന എല്‍ ക്ലാസിക്കോ ആവുമോ എന്ന ആശങ്ക ആരാധകരുടെ മനസിലുണ്ട്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 12.30നാണ് മത്സരം. 

ഇവിടെ റയലിനെ തോല്‍പ്പിച്ചാല്‍ ലാ ലീഗ കിരീട പ്രതീക്ഷ ബാഴ്‌സയ്ക്ക് സജീവമാക്കാം. നിലവില്‍ 29 കളിയില്‍ നിന്ന് 66 പോയിന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 29 കളിയില്‍ നിന്ന് 65 പോയിന്റോടെ ബാഴ്‌സ രണ്ടാം സ്ഥാനത്ത്. 29 കളിയില്‍ നിന്ന് 63 പോയിന്റോടെ റയല്‍ മൂന്നാമതും. 

സീസണിലെ അവസാനത്തെ എല്‍ക്ലാസിക്കോയാണ് ഇത്. നവംബറില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ 3-1ന് ജയിച്ച റയലിനാണ് ഇവിടെ മുന്‍തൂക്കം. എന്നാല്‍ ഡിസംബര്‍ 5ന് ശേഷം ലാ ലീഗയില്‍ ബാഴ്‌സ തോല്‍വി അറിഞ്ഞിട്ടില്ല. 

ഈ സീസണ്‍ അവസാനിക്കുന്നതോടെ മെസി ബാഴ്‌സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മെസി ബാഴ്‌സയില്‍ തുടരണം എന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ ആവശ്യപ്പെട്ടു. ഇത് മെസിയുടെ അവസാനത്തെ എല്‍ ക്ലാസിക്കോ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മെസി എത്ര മികച്ച കളിക്കാരനാണ് എന്ന് നമുക്കറിയാം. മെസി തുടരുന്നതാണ് ലീഗിനും നല്ലതെന്ന് സിദാന്‍ പറഞ്ഞു. 

26 ഗോളുകളാണ് ഇതുവരെ എല്‍ ക്ലാസിക്കോയില്‍ മെസിയില്‍ നിന്ന് വന്നത്. ക്രിസ്റ്റിയാനോ റയല്‍ വിട്ടതിന് ശേഷം റയലിനെതിരെ മെസി സ്‌കോര്‍ ചെയ്തിട്ടില്ല. സീസണില്‍ 23 ഗോളുമായി ടോപ് സ്‌കോററായി ലീഗില്‍ നില്‍ക്കുന്നത് മെസിയാണ്. തുടക്കത്തില്‍ കോമാന് കീഴില്‍ ടീം പ്രതിസന്ധി നേരിട്ടെങ്കിലും വിജയ വഴിയിലേക്ക് ബാഴ്‌സയ്ക്ക് തിരികെ എത്താനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു