കായികം

തിരിച്ചു വരവ് ആഘോഷമാക്കി ഭുവനേശ്വര്‍ കുമാര്‍;  ഐസിസിയുടെ ഈ മാസത്തെ താരം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പരിക്കിന് പിന്നാലെയുള്ള തിരിച്ചു വരവ് ഐസിസി പ്ലേയര്‍ ഓഫ് ദി മന്തായി ആഘോഷിച്ച് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലെ മികവാണ് ഭുവിയെ നേട്ടത്തിലേക്ക് എത്തിച്ചത്. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 4.65 എന്ന ഇക്കണോമിയില്‍ ആറ് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ടി20യില്‍ നാല് വിക്കറ്റ് വീഴ്ത്തിയത് 6.38 എന്ന ഇക്കണോമിയിലും. വേദനിപ്പിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനായത് സന്തോഷിപ്പിക്കുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു, ഭുവി പറഞ്ഞു. 

അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍, സിംബാബ്വെയുടെ സീന്‍ വില്യംസ് എന്നിവരുടെ പേരാണ് ഭുവിക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടത്. ഒന്നര വര്‍ഷത്തോളം ഭുവിക്ക് നഷ്ടമായി. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഭുവി വളരെ അധികം മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പരകളിലേക്ക് ഇന്ത്യയെ എത്തിച്ചതില്‍ നിര്‍ണായക പ്രകടനമാണ് ഭുവി പുറത്തെടുത്തത് എന്നും ലക്ഷ്മണ്‍ പറഞ്ഞു. 

ഐസിസിയുടെ ഈ മാസത്തെ വനിതാ താരം സൗത്ത് ആഫ്രിക്കയുടെ ലിസെല്ലെ ലീയാണ്. ഇന്ത്യക്കെതിരെ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ ശതകവും നേടി ലീ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്