കായികം

എന്താണ് റസലും കാര്‍ത്തിക്കും ചെയ്യുന്നത്? നാണംകെട്ട തോല്‍വിയെന്ന് സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മുംബൈക്കെതിരായ കളിയില്‍ ദിനേശ് കാര്‍ത്തിക്, റസല്‍ എന്നിവര്‍ സ്വീകരിച്ച രീതിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പോസിറ്റീവ് മനോഭാവത്തോടെയല്ല ഇവര്‍ കളിച്ചതെന്ന് സെവാഗ് പറഞ്ഞു.

ആദ്യ മത്സരത്തിന് ശേഷം മോര്‍ഗന്‍ പറഞ്ഞത് തങ്ങള്‍ പോസിറ്റീവ് ആയി കളിക്കും എന്നാണ്. എന്നാല്‍ റസലിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിങ് കണ്ടപ്പോള്‍ അങ്ങനെ തോന്നിയില്ല. റസലിന്റേയും കാര്‍ത്തിക്കിന്റേയും ബാറ്റിങ് കണ്ടപ്പോള്‍ തോന്നിയത് അവര്‍ കളി അവസാന പന്തിലേക്ക് വരെ കൊണ്ടുപോയി ജയിക്കുക എന്ന ലക്ഷ്യത്തിലാണെന്നാണ്. 

എന്നാല്‍ അത് സംഭവിച്ചില്ല. റസലിനും കാര്‍ത്തിക്കിനും മുന്‍പേ വന്ന ബാറ്റ്‌സ്മാന്മാര്‍, മോര്‍ഗന്‍, ഷക്കീബ്, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ...ഇവരെല്ലാം പോസിറ്റീവ് മനോഭാവത്തോടെയാണ് കളിച്ചത്. കളി ഫിനിഷ് ചെയ്യാന്‍ റാണയോ ഗില്ലോ അവസാനം വരെ നില്‍ക്കേണ്ടിയിരുന്നു. 

മുംബൈയുടെ ഇന്നിങ്‌സില്‍ എന്താണ് സംഭവിച്ചത് എന്നവര്‍ കണ്ടതാണ്. നല്ല തുടക്കം ലഭിച്ചിട്ടും അവര്‍ക്ക് 152ല്‍ ഒതുങ്ങേണ്ടി വന്നു. ഒരു ഘട്ടത്തില്‍ ജയിച്ചു നിന്നിരുന്ന കളിയാണ് കൊല്‍ക്കത്ത തോറ്റത്. റസല്‍ ക്രീസിലേക്ക് വരുമ്പോള്‍ 27 പന്തില്‍ നിന്ന് 30 റണ്‍സ് ആണ് അവര്‍ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. നാണംകെട്ട തോല്‍വിയാണ് ഇതെന്നും സെവാഗ് പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 152 റണ്‍സില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത ചെയ്‌സ് ചെയ്തിറങ്ങിയത്. കൊല്‍ക്കത്തയുടെ ഓപ്പണര്‍മാര്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓപ്പണര്‍മാര്‍ക്കൊഴികെ കൊല്‍ക്കത്ത നിരയിലെ മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനായില്ല. 10 റണ്‍സിനാണ് മുംബൈ ജയം പിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?