കായികം

രണ്ട് ബീമറുകളില്‍ നടപടിയില്ല; കലിപ്പിച്ച് ഡേവിഡ് വാര്‍ണര്‍; അമ്പയറെ പിന്തുണച്ച്‌ ഹൈദരാബാദ് കോച്ച്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ഷുഭിതനാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബീമറുകള്‍. ഹര്‍ഷലിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വാര്‍ണര്‍ പ്രതിഷേധിച്ചചത്. 

18ാം ഓവറില്‍ ജാസന്‍ ഹോള്‍ഡറിന് എതിരെയാണ് ഹര്‍ഷലിന്റെ ആദ്യ ബീമര്‍ വന്നത്. ഇതില്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. അവസാന ഓവറില്‍ റാഷിദ് ഖാനെതിരേയും ഹര്‍ഷല്‍ പട്ടേലില്‍ നീന്ന് വീണ്ടും ബീമറെത്തി. 

ഐപിഎല്‍ നിയമം അനുസരിച്ച് അരയ്ക്ക് മുകളിലെ ഫുള്‍ ടോസിന് അമ്പയറുടെ പക്കല്‍ നിന്ന് രണ്ട് മുന്നറിയിപ്പ് ലഭിച്ചാല്‍ ആ ബൗളറെ ബൗളിങ്ങില്‍ നിന്ന് വിലക്കണം. എന്നാല്‍ അമ്പയറുടെ തീരുമാനത്തെ പിന്തുണച്ച് സണ്‍റൈസേഴ്‌സ് പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് എത്തി. 

ആദ്യം എറിഞ്ഞ ബീമര്‍ ബാറ്റ്‌സ്മാന്റെ ശരീരം ലക്ഷ്യമാക്കിയല്ല വന്നത് എന്ന് ഹൈദരാബാദ് പരിശീലകന്‍ പറഞ്ഞു. ബാറ്റ്‌സ്മാന്റെ ശരീരത്തിന് നേര്‍ക്ക് വരുന്ന രണ്ട് ബീമറുകള്‍ ഒരു കളിയില്‍ ബൗളറില്‍ നിന്ന് വന്നാല്‍ ആ ബൗളറുടെ ബൗളിങ് വിലക്കണം എന്നാണ് നിയമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍