കായികം

ബിസിസിഐ കരാറില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേട്ടം, 'പ്രമോഷന്‍' ; ഭുവനേശ്വറിനും കുല്‍ദീപിനും 'തരംതാഴ്ത്തല്‍'

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബിസിസിഐയുടെ പുതുക്കിയ വാര്‍ഷിക കരാറില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേട്ടം. മുമ്പ് ബി ഗ്രേഡിലായിരുന്ന പാണ്ഡ്യയെ, പുതിയ കരാറില്‍ എ ഗ്രേഡിലേക്ക് ഉയര്‍ത്തി. അതേസമയം, എ ഗ്രേഡിലുണ്ടായിരുന്ന ഭുവനേശ്വര്‍ കുമാറിനെ ബി ഗ്രേഡിലേക്കും കുല്‍ദീപ് യാദവിനെ ബി ഗ്രേഡില്‍നിന്ന് സി ഗ്രേഡിലേക്കും തരം താഴ്ത്തി. 

നായകന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ പ്ലസ് ഗ്രേഡിലുള്ളത്. എ പ്ലസ് ഗ്രേഡില്‍ ഉള്ളവര്‍ക്ക് ഏഴു കോടിയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ചുകോടിയും, ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്നു കോടി രൂപയും, സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയും വാര്‍ഷിക പ്രതിഫലം ലഭിക്കും.

താരങ്ങളുടെ ഗ്രേഡ് ഇങ്ങനെ:

എ പ്ലസ് ഗ്രേഡ് : വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര

എ ഗ്രേഡ് : ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ

ബി ഗ്രേഡ് : വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, മയാങ്ക് അഗര്‍വാള്‍.

സി ഗ്രേഡ് : കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചെഹല്‍, മുഹമ്മദ് സിറാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം