കായികം

കോഹ്‌ലി കഴിഞ്ഞാല്‍ വമ്പന്‍ താരം രവീന്ദ്ര ജഡേജ; എ പ്ലസ് കാറ്റഗറി നല്‍കാത്തത് നാണക്കേട്; വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇത് അവമതിപ്പുണ്ടാക്കിയതായാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

വിരാട് കോഹ് ലിക്ക് ശേഷമുള്ള വലിയ താരം എന്നാണ് രവീന്ദ്ര ജഡേജയെ മൈക്കല്‍ വോണ്‍ വിശേഷിപ്പിച്ചത്. ജസ്പ്രീത് ബൂമ്ര, രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ മൂന്ന് താരങ്ങളാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഏഴ് കോടി രൂപയാണ് ഇവരുടെ വാര്‍ഷിക പ്രതിഫലം. 

മൂന്ന് ഫോര്‍മാറ്റിലും പല ഘട്ടങ്ങളില്‍ ഇന്ത്യയുടെ നിര്‍ണായക താരമായ ജഡേജയെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയത്. അഞ്ച് കോടിയാണ് എ കാറ്റഗറിയിലെ കളിക്കാരുടെ പ്രതിഫലം. ജഡേജയെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദും പറഞ്ഞിരുന്നു. 

റിഷഭ് പന്തിനെ ഉടനെ തന്നെ എ പ്ലസ് കാറ്റഗറിയില്‍ കാണാമെന്നും, പന്തിനൊപ്പം രവീന്ദ്ര ജഡേജയും എ പ്ലസ് കാറ്റഗറിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 28 കളിക്കാരാണ് ബിസിസിഐയുടെ വാര്‍ഷിക കരാറിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി