കായികം

മുംബൈക്കെതിരെ ഹൈദരാബാദിന്റെ തോല്‍വി, പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കേദാര്‍ ജാദവ് ട്രെന്‍ഡിങ് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ 13 റണ്‍സിന്റെ തോല്‍വിയിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി കേദാര്‍ ജാദവ്. ജാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഇപ്പോള്‍ ആരാധകരുടെ കമന്റുകള്‍. 

അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നീ മൂന്ന് പേരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതിലൂടെ തോല്‍വി അര്‍ഹിച്ചിരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ഹൈദരാബാദ് ബെഞ്ചില്‍ ഇരുത്തുന്നതും ചോദ്യം ചെയ്യപ്പെടുന്നു. 

മനീഷ് പാണ്ഡേയേക്കാള്‍ മികവ് കാണിക്കാന്‍ കേദാര്‍ ജാദവിന് കഴിയുമെന്നും അഭിപ്രായം ഉയരുന്നു. മനീഷ് ഒരു ഇടവേള എടുക്കുന്നത് നല്ലതായിരിക്കും എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''