കായികം

നിറഞ്ഞാടി ശിഖര്‍ ധവാന്‍; പഞ്ചാബിനെ അടിച്ചൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്, ആറ് വിക്കറ്റ് ജയം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഞ്ചാബ് കിങ്‌സിനെ അടിച്ചൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് മുന്‍പില്‍ വെച്ച 196 റണ്‍സ് വിജയ ലക്ഷ്യം 10 പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് കയ്യില്‍ വെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. 

49 പന്തില്‍ നിന്ന് 13 ഫോറും 2 സിക്‌സും പറത്തി 92 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് കളിയിലെ താരം. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോള്‍. 

നേരത്തെ ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാഹുലും മായങ്കും ചേര്‍ന്ന് പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറയിട്ടു. 122 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. അവസാന ഓവറുകളില്‍ ദീപക് ഹൂഡയും, ഷാരൂഖ് ഖാനും നടത്തിയ വെടിക്കെട്ട് പഞ്ചാബ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചു. 

എന്നാല്‍ ധവാന്‍ നിറഞ്ഞാടിയപ്പോള്‍ പിടിച്ചു കെട്ടാന്‍ പഞ്ചാബ് ബൗളര്‍മാര്‍ പ്രയാസപ്പെട്ടു. 17 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 32ല്‍ നില്‍ക്കെ പൃഥ്വി ഷായെ അര്‍ഷ്ദീപ് പുറത്താക്കിയെങ്കിലും ഡല്‍ഹിയെ സമ്മര്‍ദത്തിലാക്കാനായില്ല. രഹാനെയ്ക്ക് പകരം ടീമില്‍ ഇടംനേടിയ സ്റ്റീവ് സ്മിത്ത് വന്ന ഉടമെ മടങ്ങിയെങ്കിലും സ്റ്റൊയ്‌നിസും, ലളിത് യാദവും ജയം ഉറപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി